ചിത്രം: ദ സീക്രട്ട് ഇന്‍ ദേര്‍ ഐസ് -The Secret in Their Eyes - 2009 (അര്‍ജെന്റിന)
സംവിധാനം: ജുവാന്‍ ജോസ് കാപ്നെല്ല.
ഭാഷ: സ്പാനിഷ്
-------------------------------------
2010 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ സിനിമ.
ക്രിമിനല്‍ ഇന്‍വെസ്ടിഗേഷന്‍ ഏജെന്റ്റ് ജോലിയില്‍ നിന്നും വിരമിച്ച ബെഞ്ചമിന്‍ തന്റെ പ്രഥമ നോവലിന്റെ പണിപ്പുരയിലാണ്. സഹപ്രവര്‍ത്തകയും സുഹൃത്തുമായിരുന്ന ഐറിനെ സന്ദര്‍ശിച്ച് നോവലിന്‍റെ ഇതിവൃത്തം വെളിപ്പെടുത്തുന്നു. ഇരുപത്തിയഞ്ച് വര്ഷം മുന്പ് ഇരുവരും ഒരുമിച്ച് അന്വേഷിച്ച് തെളിയിക്കാനാകാതെപോയ ഒരു ബലാത്സംഗ കേസും അതിനനുബന്ധ സംഭവങ്ങളും തന്നെയാണ് നോവലിന്റെയും കഥ. ചുരുക്കത്തില്‍ അവരുടെ തന്നെ പൂര്‍വകാലം.
ഫ്ലാഷ് ബാക്കിലേക്ക് ക്യാമറ ചലിപ്പിക്കുമ്പോള്‍ സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും അല്പം വ്യത്യസ്തമാകട്ടെ അവതരണ ശൈലി എന്ന നിലയിലാണ് നായക കഥാപാത്രത്തിന്‍റെ നോവലെഴുത്ത് കടന്നുവരുന്നത്. ആഖ്യാനത്തില്‍ പൂര്‍ണ്ണത ഇല്ല എന്ന ഘട്ടം വരുമ്പോള്‍ യഥാര്‍ത്ഥ സംഭവത്തിലെ കഥാപാത്രങ്ങളിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ നോവലിസ്റ്റ് പ്രേരിതനാകുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഈ മടക്കയാത്രയില്‍ ഇടയ്ക്കെവിടെയോ നിന്നുപോയ തന്‍റെ ജീവിത താളം അയാള്‍ വീണ്ടെടുക്കുന്നു ഒപ്പം അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന പഴയ കേസിന്‍റെ കുരുക്കും അഴിയപ്പെടുന്നു. പതിവ് ക്രൈം ഇന്‍വെസ്ടിഗേഷന്‍ ത്രില്ലറുകള്‍ക്കിടയില്‍ അല്പം വേറിട്ട ഒരു പരീക്ഷണം. പ്രേമവും പ്രതികാരവും പ്രതിപാദ്യ വിഷയമാകുന്നു. വര്‍ത്തമാനകാലവും ഭൂതകാലവും ഇടകലരുമ്പോള്‍ മടുപ്പുളവാക്കാതെ സീനുകള്‍ ചടുലമാക്കുന്ന മികച്ച എഡിറ്റിംഗ്.

താങ്ക്സ് ജോസെലെറ്റ്..
ReplyDeleteഇത് കണ്ടിട്ടില്ല
ReplyDeleteഇനി സമ്പ്രേഷണം നടത്തുമ്പോൾ കാണാൻ ശ്രമിക്കണം