ചിത്രം: പ്രിസണെര്‍സ് - Prisoners - 2013 (യു. എസ്)
സംവിധാനം: ഡെന്നിസ് വലെന്യൂവ്
ഭാഷ: ഇംഗ്ലീഷ്
--------------------------------
പടത്തിന്‍റെ പേര് വായിക്കുപോള്‍ പൊടുന്നനെ മനസിന്‍റെ സ്ക്രീനില്‍ പതിയുന്ന ചിത്രം തടവറയുടെയും തടവുപുള്ളികളുടെതുമാവാം. ഡെന്നിസ് വലെന്യൂവിന്‍റെ 'പ്രിസണെര്‍സ്' ആ വാക്കിനെ പുനര്‍ നിര്‍വചിക്കുകയാണ്.
അമേരിക്കയിലെ താങ്ക്സ് ഗിവിംങ്ങിനോട് അനുബന്ധിച്ച് രണ്ടു കുടുംബങ്ങള്‍ അത്താഴത്തിന് ഒത്തു ചേരുന്നു. കെല്ലെര്‍ ഡോവരും ഭാര്യയും രണ്ടു മക്കളും സുഹൃത്ത് ബ്രിച്ചറിന്റെ ഭവനത്തില്‍ എത്തുന്നു. അവരുടെ സമപ്രായക്കാരായ ഇളയ പെണ്‍കുട്ടികളെ കളിച്ചുകൊണ്ടിരിക്കെ കാണാതാകുന്നു. ദുരൂഹ സാഹചര്യത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു വാനിനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നു. എങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായ നിഗമനത്തില്‍ എത്തിച്ചേരാവുന്ന തുമ്പുകളോന്നും പോലീസിനു ലഭിക്കുന്നില്ല.
മകളെ നഷ്ടപ്പെട്ട വേദനയും ഭാര്യയുടെ മാനസിക സമ്മര്‍ദവും കൂടാതെ കേസ് അന്വേഷണത്തില്‍ ആശാവഹമായതൊന്നും ലഭ്യമാകുന്നില്ല എന്ന തിരിച്ചറിവും ഡോവറിനെ കോപാകുലനാക്കുന്നു. അയാള്‍ പരിധിവിട്ട് എന്തും ചെയ്യും എന്ന നിലയിലെത്തുന്നു. അതേസമയം കേസ് അന്വേഷിക്കുന്ന ഡിക്ടക്ടീവ് ലോക്കി, തെളിവുകളെ ചുറ്റിപ്പറ്റി നടത്തുന്ന അന്വേഷണങ്ങള്‍ എല്ലാം പാതി വഴിയില്‍ മുറിഞ്ഞു പോകുന്നു.
മനസിന്റെ കാരാഗ്രഹത്തില്‍ സ്വയം തീര്‍ത്ത അഴിക്കുള്ളില്‍ ശിക്ഷാവിധി നിര്‍ണ്ണയിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് 'പ്രിസണെര്‍സ്' പറയുന്നത്. ഉദ്വേഗഭരിതമായ സംഘടന രംഗങ്ങളും ആക്ഷന്‍ സീനുകളും ഇല്ലാത്തെ ഒരു സാധാരണ ഫാമിലി ഡ്രാമയായി സിനിമയെ അവതരിപ്പിക്കുമ്പോഴും കുറ്റാന്വേഷണ കഥയുടെ പിരിമുറുക്കം പ്രേക്ഷകര്‍ക്ക് നഷ്ടപ്പെടുന്നില്ല. അവിടെയാണ് സിനിമ വ്യത്യസ്തമാകുന്നത്.
ആഗോള ശ്രദ്ധ നേടിയ ഇന്സേന്‍ഡൈസ് എന്ന ചിത്രവും സംവിധായകന്‍ ഡെന്നിസ് വലെന്യൂവ്ന്റെ സംഭാവനയാണ്.

ഇമവിടാതെ ഇനിയെന്താവും
ReplyDeleteഇനിയെന്താവും എന്നോർത്ത് കണ്ടിരുന്ന ചിത്രമാണിത്...