ചിത്രം: റാബിറ്റ് പ്രൂഫ് ഫെന്‍സ് - Rabbit-Proof Fence-2002 (ഓസ്ട്രേലിയ)
സംവിധാനം: ഫിലിപ്പ് നോയിസെ
ഭാഷ: അബോറിജിനല്‍, ഇന്ഗ്ലീഷ്
--------------------------------------------
ഡോറിസ് പില്കിങ്ങ്ടന് ഗരിമാറയുടെ ഫോളോ ദി റാബിറ്റ് പ്രൂഫ് ഫെന്‍സ് (Follow the Rabbit-Proof Fence) എന്ന പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓസ്ട്രേലിയന്‍ സിനിമ. എഴുത്തുകാരിയുടെ അമ്മയുടെ ജീവിതാനുഭവമാണ് പുസ്തകത്തിന് ആധാരം.
1930 കളില്‍ ആദിമ നിവാസികളെ പുനരുദ്ധരിക്കുവാനായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളാണ് പ്രമേയം. ജിസാലോങ്ങ് എന്ന പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ വനപ്രദേശത്തു നിന്നും പുനരധിവാസ കേന്ദ്രത്തിലേക്ക്പിടിച്ചുകൊണ്ടു പോകപ്പെട്ട മോളി ക്രെയ്ഗ്, ഡെയ്സി കഡിബില്‍, ഗ്രേസി ഫീല്ഡ്സ് എന്നീ കുട്ടികളുടെ അനുഭവമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നും പറിച്ചുനട്ടാല്‍ ആദിവാസികളെ പരിഷ്കൃത സമൂഹമാക്കി മാറ്റമെന്ന ചിന്തയുടെ പരിണിതഫലമായി ആ വര്‍ഗ്ഗം തന്നെ നശിപ്പിക്കപ്പെട്ടു എന്നത് പില്ക്കാല ചരിത്രം.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന "മുയലുകള്‍ കടക്കാത്ത വേലിയും" മറ്റൊരു ചരിത്രമാണ്. ഓസ്ട്രേലിയയുടെ പച്ചപ്പ് മുഴുവന്‍ തിന്നു തീര്‍ത്ത മുയലുകളെ നിയന്ത്രിക്കാന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ വേലി! ഫലപ്രാപ്തി കൈവരിക്കാതെ പരാജയപ്പെട്ടുപോയ സ്മാരകം. എങ്കിലും പുനരധിവാസ കേന്ദ്രത്തില്‍ നിന്നും 2400കി.മി. കാല്‍നടയായി താണ്ടി രക്ഷപെട്ട മൂന്നു പെണ്‍കുട്ടികള്‍ക്ക് വീട്ടിലേക്കുള്ള വഴികാട്ടിയാകുന്നത് ഈ വേലിക്കെട്ടാണ്.
കഥ യഥാര്‍ത്ഥ സംഭവമാനെങ്കില് കൂടിയും പശ്ചാത്തത്തിലെ ചരിത്രത്തെ കുറിച്ച് ഗ്രാഹ്യമില്ലെങ്കില്‍ സിനിമ നമ്മെ സ്പര്‍ശിക്കാതെ കടന്നുപോകും.
വളരെ വിശദവും വസ്തുനിഷ്ടവുമായ വിലയിരുത്തല്‍ കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗില്‍ വായിക്കാം. (ഇവിടെ ക്ലിക്കൂ)

ഇത് ഞാൻ കാണാത്ത പടമാണ്..
ReplyDeleteഇനി വീക്ഷിക്കണം....
ഗുഡ് മൂവി !!!!
ReplyDelete