July 28, 2013

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാടോളിയ (Once upon a time in Anatolia- 2011 )

ചിത്രം: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാടോളിയ - Once upon a time in Anatolia- 2011 (തുര്‍ക്കി)
സംവിധാനം: നൂറി ബില്ഗെ സെയലന്‍
ഭാഷ: തുര്‍ക്കിഷ്
----------------------------------------

കൊലചെയ്യപ്പെട്ട ആളുടെ ശരീരം മറവു ചെയ്ത സ്ഥലം കണ്ടെത്താനായി ഒരു രാത്രിയിലെ അന്വേഷണ സംഘത്തിന്റെ തിരച്ചിലോടെയാണ് സിനിമ ആരംഭിക്കുന്നത്.

മൂന്ന് വാഹനങ്ങളിലായി സഞ്ചരിക്കുന്ന സംഘത്തില്‍ പ്രതികളായ രണ്ടു സഹോദരന്മാര്‍, പോലീസ്, പ്രോസിക്യൂട്ടര്‍, ഡോക്ടര്‍, സായുധ സേനാംഗം, കുഴിവെട്ടുകാര്‍ എന്നിവരാനുള്ളത്.
ഇരുട്ടും ഭൂപ്രദേശങ്ങളുടെ സാമ്യതയും കൃത്യമായ സ്ഥലം കണ്ടെത്തുന്നതിനു തടസമാകുന്നു. സംഘം വിശ്രമത്തിനും ഭക്ഷണത്തിനുമായി തൊട്ടടുത്ത ഇടത്താവളത്തിലെത്തുന്നു.

വളരെ വ്യത്യസ്തവും സ്വാഭാവികവുമായ അവതരണ രീതികൊണ്ട് ശ്രദ്ധേയമായ തുര്‍ക്കിഷ് ഡ്രാമ സിനിമയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനാടോളിയ. സമാന ചിത്രങ്ങളെ പോലെ സംഭവ ബഹുലമായ രംഗങ്ങളിലൂടെയോ സസ്പന്സുകളിലൂടെയോ അല്ല മറിച്ച് സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗത്തില്‍ പ്രേക്ഷകരെ നിര്‍ത്തിക്കൊണ്ട് തന്നെ പ്രമേയത്തില്‍ നിന്നും മാറിയുള്ള വിവിധ വിഷയങ്ങള്‍ സിനിമ പങ്കുവെക്കുന്നുണ്ട്.

പ്രധാന സംഭവത്തോട് ബന്ധമില്ലന്ന് പ്രത്യക്ഷാ തോന്നുന്ന ചില രംഗങ്ങളിലൂടെ സൂചനകള്‍ നല്‍കി ബുദ്ധിപൂര്‍വ്വമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എല്ലാം വെളിപ്പെടുത്തുത്താതെ തങ്ങളുടേതായ ചിന്താമണ്ഡലത്തില്‍ നിന്നുകൊണ്ട് അപൂര്‍ണ്ണമായവ പൂരിപ്പിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്ക് നല്‍കിയാണ്‌ സിനിമ അവസാനിക്കുന്നത്.


1 comment:

  1. ഇതിൽ ഉൾപ്പെടുത്തിയ പല ചലചിത്രങ്ങളും ഇടക്കൊക്കെ ഇവിടത്തെ ചാനലുകളിൽ കൂടി കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും മനസ്സിലാകാത്ത പല ഭാവങ്ങളും ഇതിലൂടെ കണ്ണോടിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട് കേട്ടോ ഭായ്

    ReplyDelete

Comments