August 11, 2013

ദി ബാനിഷ്മെന്‍റ് (The Banishment - 2007)

ചിത്രം: ദി ബാനിഷ്മെന്‍റ് The Banishment - 2007 (റഷ്യ)
സംവിധാനം: ആന്ദ്രെ സ്യാഗിന്റ്സ്സെവ്‌
ഭാഷ: റഷ്യന്‍
-------------------------------

പൂര്‍ണ്ണമായി ക്രൈം മൂവിയെന്നോ, ത്രില്ലര്‍ എന്നോ, ഫാമിലി ഡ്രാമ എന്നോ വിശേഷിപ്പാന്‍ കഴിയാത്ത എന്നാല്‍ ഈ അംശങ്ങള്‍ എല്ലാം ഉള്‍ക്കൊല്ലുള്ള ഒരു റഷ്യന്‍ ചിത്രമാണ് ദി ബാനിഷ്മെന്‍റ്.

വളരെ സ്വാഭാവികവും ഇഴഞ്ഞു നീങ്ങുന്നതുമായ മൂഡ്‌ ആണ് സിനിമയുടെത്. എങ്കിലും പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് അടുത്ത രംഗത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കും.

തോളിലേറ്റ മുറിവുമായി കാറോടിച്ചു പോകുന്ന മാര്‍ക്കിലൂടെയാണ് സിനിമ തുടങ്ങുന്നത്. തന്‍റെ സഹോദരനായ അലെക്സിന്റെ ഫ്ലാറ്റിലെത്തി ബുള്ളറ്റ് നീക്കം ചെയ്യുന്നു. ഇരുവരും വഴിവിട്ട മാര്‍ഗ്ഗലിലൂടെ പണം സമ്പാതിക്കുന്നവരാണ് എന്ന് വ്യക്തമാക്കുന്നുണ്ട് എങ്കിലും അവരുടെ ക്രയവിക്രയങ്ങളിലേക്ക് ഒരിക്കല്‍പോലും ക്യാമറ ചലിക്കുന്നില്ല.

തുടര്‍ന്ന് അലക്സ് ഭാര്യയെയും മക്കളെയും കൂട്ടി ഗ്രാമപ്രദേശത്തുള്ള തന്‍റെ ജന്മനാട്ടിലേക്ക് അവധിക്കാലം ചിലവിടാന്‍ പോകുന്നു. അവിടെവെച്ച് ഭാര്യയായ വെറ താന്‍ ഗര്‍ഭിണിയാണെന്നും അലക്സല്ല കുഞ്ഞിന്റെ പിതാവ് എന്നും വെളിപ്പെടുത്തുന്നു. അതോടെ അയാളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നീടുള്ള ദിവസങ്ങളിലെ സംഭവവികാസങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു.

വരണ്ട ഭൂപ്രകൃതിയുള്ള ഉള്‍നാടന്‍ പ്രദേശത്താണ് ഭൂരിഭാഗവും ഷൂട്ട്‌ ചെയ്തിരിക്കുന്നത് എങ്കിലും മികച്ച കളര്‍ സ്കീമിനാല്‍ ഓരോ ഫ്രെയ്മും ക്യാന്‍വാസില്‍ പകര്‍ത്തിയ പെയിന്റിഗ് പോലെ സുന്ദരമാണ്.    

കാന്‍ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള അവാര്‍ഡ് നായക കഥാപാത്രത്തെ അവതരിപ്പിച്ച കൊന്‍സ്ടന്റിന്‍ ലവ്ണോറങ്കോയ്ക്ക് ലഭിച്ചു.
    

5 comments:

  1. എല്ലാം അടങ്ങിയ ഒരു റഷ്യൻ ചിത്ര..!

    ReplyDelete
  2. ഈ സിനിമ കൂടുതൽ അംശങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നാണ്... കേവലമായ ഒരു ചിത്രം എന്നതിനപ്പുറം നമ്മുടെ സമൂഹ നിർമ്മിതികലെ വിശകലനം ചെയ്യുന്നു ഈ സിനിമ... ചെറിയ വാക്കുകളിലൂടെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..... ഈ സിനിമയെക്കുറിച്ച് ഒരു വിശകലനം ഞാൻ എന്റെ ബ്ലോഗിൽ നടത്തിയിട്ടുണ്ട്. പറ്റുമെങ്കിൽ വായിച്ച് അഭിപ്രായം നൽകുമല്ലോ
    www.entecinemavayanakal.blogspot.com

    ReplyDelete
    Replies
    1. ബ്ലോഗിൽ തിരഞ്ഞു കിട്ടിയില്ല. എളുപ്പം കിട്ടാനുള്ള വഴി?

      Delete
    2. ബ്ലോഗിൽ തിരഞ്ഞു കിട്ടിയില്ല. എളുപ്പം കിട്ടാനുള്ള വഴി?

      Delete
  3. This comment has been removed by the author.

    ReplyDelete

Comments