July 04, 2013

വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം? (Where is the Friend's Home? -1987)

വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം? - Where is the Friend's Home? -1987 (ഇറാന്‍)
തിരക്കഥ, സംവിധാനം : അബ്ബാസ് കിയറോസ്തമി,
ഭാഷ: പേര്‍ഷ്യന്‍
-----------------------------------------------------------------------------

തന്റെ സ്കൂള്‍ ബാഗില്‍ അറിയാതെ വന്നുപെട്ട ബുക്ക് മടക്കി കൊടുക്കാന്‍ കൂട്ടുകാരന്‍റെ വീട് അന്വേഷിച്ചുള്ള അഹമ്മദ് എന്ന ബാലന്റെ യാത്രയാണ് പ്രമേയം.

വളരെ ലളിതമായാണ് തിരക്കഥാകൃത്തും സംവിധായകനുമായ അബ്ബാസ് കിയറോസ്തമി നമ്മോട് കഥ പറയുന്നത്. എന്നാല്‍ അതിലൂടെ വെളിവാക്കുന്നത് ആ കാലഘട്ടത്തില്‍ പതിയെ മാഞ്ഞുപോയിക്കൊണ്ടിരുന്ന പേര്‍ഷ്യന്‍ പഴമയും ചൂഷണം ചെയ്യപ്പെടുന്ന ബാല്യത്തെയുമാണ്.

ശരാശരിയും അതിനു താഴെയും ജീവിത നിലവാരമുള്ള, ഗ്രാമങ്ങളിലും ചേരികളിലുമായി വസിക്കുന്ന ഒരു സമൂഹം.
സ്കൂളില്‍ വൈകിയെത്തുന്ന കുട്ടികള്‍...
പുറം വേദനയാല്‍ ഡെസ്കില്‍ തലചായ്ച്ച് തളര്‍ന്നു കിടക്കുന്നവര്‍...
ബാലവേലയുടെ വേദനിപ്പിക്കുന്ന മുഖങ്ങള്‍!!
അവരുടെ പ്രതിനിധി മാത്രമാണ് അഹമ്മദ് തിരയുന്ന നേമത്ത്സദെ എന്ന ബാലന്‍!

ഒരേ ബഞ്ചില്‍ തൊട്ടടുത്തിരിക്കുന്ന, എന്നും സ്ക്കൂളില്‍ വരുന്ന തന്റെ കൂട്ടുകാരന്‍റെ വീട് എവിടെയാണ്?
കാണുക "വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം?"

No comments:

Post a Comment

Comments