July 04, 2013

സെവന്‍ സമുറായി (Seven Samurai-1954)

സെവന്‍ സമുറായി - Seven Samurai -1954 (ജപ്പാന്‍)
സംവിധാനം: അകിറാ കുറസോവ , 
ഭാഷ: ജാപ്പനീസ്
-----------------------------------------------------------

1587-ലെ ഒരു കര്‍ഷക ഗ്രാമം. നിരന്തരം കൊള്ളക്കാരാല്‍ ആക്രമിക്കപ്പെടുന്ന തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ യുദ്ധവീരന്മാരുടെ സഹായം അന്വേഷിക്കുന്നു. പ്രതിഫലമായി നല്‍കാന്‍ പണമില്ല. നിത്യവും അരി ഭക്ഷണംസുലഭമായി നല്‍കാം എന്ന വാഗ്ദാനം. അതുകൊണ്ട്തന്നെ ആരും അവര്‍ക്കുവേണ്ടി പൊരുതാന്‍ താത്പര്യപ്പെടുന്നില്ല. 

ഒടുവില്‍ കംബെയി എന്ന ദയാലുവായ സാമുറായിയുടെ ശ്രമഫലമായി മറ്റ് ആറുപേരെ കൂടി സംഘടിപ്പിച്ച് അവര്‍ക്കുവേണ്ടി അണിനിരക്കുന്നു.

വെറുമൊരു സാഹസിക കഥമാത്രമല്ല കുറസോവ പറയുന്നത്. അതില്‍ മികച്ച യുദ്ധ തന്ത്രമുണ്ട്. വീരോജ്വലമായ പരാക്രമളും പടയോട്ടവുമുണ്ട്‌. ദാരിദ്ര്യവും വേദനയും നഷ്ടപ്പെടലും പ്രേമവും നര്‍മ്മവും ഇഴചേര്‍ന്ന ജീവിതവുമുണ്ട്‌. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും.

"ഒരു യുദ്ധത്തിലെ യഥാര്‍ത്ഥ വിജയി ആരാണ്? തീര്‍ച്ചയായും ആഹ്ലാടിക്കുന്നവര്‍ മാത്രമാകും" 
ആ ചിന്ത വേദനയായി പറഞ്ഞാണ് സിനിമ തീരുന്നത്!

ജാപ്പനീസ് സിനിമയെ വിശ്വപ്രസിദ്ധമാക്കിയ ചലച്ചിത്രകാരനാണ് അകിറാ കുറസോവ. ലോകസിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ "സെവന്‍ സമുറായി" ആദ്യ പത്തു സ്ഥാനങ്ങളില്‍ എന്നുമുണ്ടാവും.

No comments:

Post a Comment

Comments