July 04, 2013

ദി ടേസ്റ്റ് ഓഫ് ചെറി (Taste of Cherry -1997)

ടേസ്റ്റ് ഓഫ് ചെറി - Taste of Cherry -1997 (ഇറാന്‍)
തിരക്കഥ, സംവിധാനം: അബ്ബാസ് കിയറോസ്തമി
ഭാഷ: പേര്‍ഷ്യന്‍
-------------------------------------------------------------------


ബാദി എന്ന സമ്പന്നനായ മദ്ധ്യവയസ്കന്‍ ഇറാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെറിയൊരു വ്യാവസായിക മേഖലയിലൂടെ വണ്ടിയോടിക്കുകയാണ്. അയാള്‍ തിരയുന്നത് തനിക്കുവേണ്ടി ഒരു കൃത്യം നിറവേറ്റാന്‍ ഉചിതനായോരാളെയാണ്.

സിനിമയുടെ ആദ്യാവസാനം നായകന്‍ വണ്ടിയോടിക്കുകയാണ്, ആളെ തിരയുകയാണ്. വരണ്ട ഭൂപ്രദേശവും പൊടിയും വലിയ കുന്നുകളും മണ്‍പാതകളും കൊണ്ട് ലൊക്കേഷന്‍ അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള പട്ടണമാണ് എന്ന് അനുമാനിക്കാം.

ബാദി ആത്മഹത്യ ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. അയാളുടെ വിചിത്രമായ ആവശ്യം തന്നെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒരാളെ വേണം എന്നതാണ്. ഭീമമായ തുക പ്രതിഫലം. പലരെയും സമീപിച്ചിട്ടും വളരെ എളുപ്പമുള്ള പണിയായിട്ടും ആരും തയ്യാറാകുന്നില്ല. ഒരു കുര്‍ദ് സൈനികന്‍, ഒരു അഫ്ഗാന്‍ സെമിനാരി വിദ്യാര്‍ഥി,ഒരു അസീറിയക്കാരന്‍ ഇവരെയൊക്കെ ഒരു ചെറി മരത്തിന്റെ കീഴെ താന്‍ അന്ത്യവിശ്രമം കൊള്ളാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നുമുണ്ട്. പക്ഷേ.......

സാമൂഹിക പ്രതിബദ്ധതയും രാജ്യസ്നേഹവുമുള്ള ബുദ്ധിമാനായൊരു സംവിധായകന്‍ ലോകത്തോട്‌ വിളിച്ചുപറയുന്ന ചില സത്യങ്ങളാണ് എനിക്ക് ഈ ചിത്രത്തില്‍നിന്ന് കണ്ടെടുക്കാനായത്.

ഇറാനും ഇറാക്കും തമ്മില്‍ യുദ്ധം, അഫ്ഗാനില്‍ യുദ്ധം, തെരുവുകളില്‍ ആളുകള്‍ തൊഴിലിനായി കാത്തിരിക്കുന്നു. ജോലിയുള്ളവര്‍ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന, തുച്ഛമായ വേതനം ലഭിക്കുന്ന പണികള്‍ അത്യധികം ആത്മര്തതയോടുകൂടി തന്നെ ചെയ്യുന്നു. അവരെയൊന്നും അധാര്‍മികമായ ഒരു കൃത്യത്തിനുവലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും അയാള്‍ക്ക് കൂടെ കൂട്ടാനാവുന്നില്ല.

യുദ്ധ കൊതിയന്മാരായ ഭരണകൂടങ്ങളോട്, മനുഷ്യ ജീവന് തെല്ലു വിലപോലും കല്‍പ്പിക്കാത്ത സമൂഹത്തോട് ഒക്കെ അതിനു സാധാരണക്കാര്‍ എന്തു വിലകല്‍പ്പിക്കുന്നു എന്ന് മനസിലാക്കി കൊടുക്കുകയാണ് വിശ്വവിഖ്യാതനായ അബ്ബാസ് കിയറോസ്തമി.

സിനിമയുടെ അവസാന രംഗം ഏറെ പ്രശസക്കും അതോടൊപ്പം വിമര്‍ശനത്തിനും വഴിതെളിച്ച ഒന്നാണ്. അതിനെപറ്റി പ്രേക്ഷകരുടെ സംശയങ്ങളും സംവിധായകന്റെ പ്രതികരണവും ഈ ഡിസ്കഷന്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. സിനിമ കണ്ടതിനു ശേഷം വായിക്കുകയാവും ഉചിതം.

2 comments:

  1. https://mubi.com/topics/taste-of-cherry-ending

    ReplyDelete
  2. പടം മര്യാദക്ക് കാണുക പോലും ചെയ്യാതെ റിവ്യൂ ittirikkunnu.

    ReplyDelete

Comments