July 04, 2013

എ സെപറേഷന്‍ - A Separation - 2011

എ സെപറേഷന്‍ - A Separation - 2011 (ഇറാന്‍)
തിരക്കഥ, സംവിധാനം: അസ്ഗര്‍ ഫര്‍ഹാദി,
ഭാഷ : പേര്‍ഷ്യന്‍
-------------------------------------------------------------

അസ്ഗര്‍ ഫര്‍ഹാദി രചനയും സംവിധാനവും നിര്‍വഹിച്ച "എ സെപരേറേഷന്‍ ഓഫ് നദേര്‍ ഫ്രം സിമിന്‍" എന്ന ഇറാനിയന്‍ സിനിമ, അത് കൈകാര്യം ചെയ്ത രീതികൊണ്ട് തന്നെ ആഗോളതലത്തില്‍ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്.

വിഷയത്തിന്റെ ഗൌരവവും അവതരണത്തിലെ കെട്ടുറപ്പും ഒട്ടും ചോരാതെ ഇറാന്‍റെ മതപരമായ ചട്ടക്കൂടുകളെ വെല്ലുവിളിക്കാതെ പൂര്‍ണ്ണമാക്കിയ മികച്ച ചിത്രം.

ലോകത്തെവിടെയും നടക്കാവുന്ന തികച്ചും സ്വാഭാവികമായ കഥ. മാതാപിതാക്കള്‍ വഴിപിരിയുന്നത് ഒരു കുടുബത്തെ എങ്ങനെ ബാധിക്കും? പ്രത്യേകിച്ചും കുട്ടികളെ?. ആരെയും കുറ്റപ്പെടുത്താതെ എല്ലാവരുടെയും ഭാഗങ്ങള്‍ ന്യായീകരിച്ചുകൊണ്ട് സംവിധായകന്‍ അസ്ഗര്‍ ഫഹാദി കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ നമ്മള്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. സിനിമയുടെ റീലുകള്‍ ഒരിഞ്ചു പോലും ചലിച്ചിട്ടില്ല എന്ന് തോന്നും.

അഭിനേതാക്കള്‍ എല്ലാവരുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. സ്വാഭാവിക അഭിനയം എന്താണ് എന്ന് ശരിക്കും കണ്ടറിയുക തന്നെ വേണം. ആദ്യാവസാനം വളരെ റിയാലസ്ടിക് ആയ സിനിമ.

ഡ്രാമ ടൈപ്പ് സിനിമയില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കുമ്പോഴും പ്രേക്ഷകരുടെ ആകാംഷ ഒട്ടും ചോര്‍ന്നുപോകാത്ത വിധം കഥയും തിരക്കഥയും മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു.

സിനിമ സമൂഹത്തിനു മുന്പില്‍ വെയ്ക്കുന്ന ചിന്ത വളരെ വലുതാണ്‌.

No comments:

Post a Comment

Comments