July 04, 2013

3-Iron -2004 (Empty Houses )

3-Iron -2004 അഥവാ Empty Houses (സൌത്ത് കൊറിയ)
സംവിധാനം: കിം കി-ദുക്
ഭാഷ: കൊറിയന്‍
-----------------------------------------------------------------

വിശ്വവിഖ്യാത കൊറിയന്‍ ചലച്ചിത്രകാരന്‍ കിം കി-ദുകിന്റെ മനോഹരമായൊരു സിനിമ.

ചിത്രത്തിന്‍റെ പേര് പോലെതന്നെ "ശൂന്യമായ വീടുകള്‍" തേടി ചെന്ന്, തന്ത്രപൂര്‍വ്വം അതിനുള്ളില്‍ പ്രവേശിച്ച് സ്വന്തം വീടുപോലെ ഉപയോഗിച്ച് നിത്യജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ് ടയി-സുക്. അസാധാരണമായ ഒരുപാട് കഴിവുകളുള്ള യുവാവ്.

സാഹസികമായ ആ ജീവിതത്തിനിടെ യാദൃശ്ചികമായി, ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന ഒരു യുവതിയെ കണ്ടുമുട്ടുന്നതോടെ കഥ ഗതിമാറുന്നു.

ഒരു സിനിമ ആസ്വദിക്കാന്‍ സംഭാഷണം വേണമെന്നുണ്ടോ?

പശ്ചാത്തല സംഗീതത്തിന്റെ സൌന്ദര്യം കൊണ്ട്, ഓരോ രംഗത്തിലും എന്തുസംഭവിക്കും എന്നറിയാനുള്ള ആകാക്ഷകൊണ്ട് മുഖ്യ കഥാപാത്രങ്ങള്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന കാര്യം പ്രേക്ഷകര്‍ മറന്നുപോകുന്നു എന്നതാണ് സത്യം!

ഒരു നിമിഷംപോലും സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ നമ്മെ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു മാസ്മരികത ഈ സിനിമക്കുണ്ട്. അത് കഥയുടെ,സംവിധാനത്തിന്റെ, സംഗീതത്തിന്റെ, ദൃശ്യങ്ങളുടെ, എഡിറ്റിങ്ങിന്റെ ഒക്കെ മികവാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും കിം കി-ദുക് തന്നെയാണ്.

" നാം ജീവിക്കുന്നത് റിയാലിറ്റിയിലാണോ അതോ ജീവിതം തന്നെ ഒരു നാടകമാണോ എന്ന് തിരിച്ചറിയുക വലിയ ബുദ്ധിമുട്ടാണ്" എന്നെഴുതിയാണ് സിനിമ അവസാനിക്കുന്നത്.

കാണുക. തീച്ചയായും ഇഷ്ടപ്പെടും!

1 comment:

  1. കഴിഞ്ഞ ആഴ്ച ഡൌണ്‍ലോഡ് ചെയ്ത് കണ്ടതേ ഉള്ളു.. എനിക്കും ഇതേ അഭിപ്രായം..

    ReplyDelete

Comments