July 04, 2013

ദി റെഡ് ബലൂണ്‍ (The Red Baloon -1956)

ചിത്രം: ദി റെഡ് ബലൂണ്‍ - The Red Balloon - 1956 (ഫ്രാന്‍സ്)
തിരക്കഥ, സംവിധാനം: ആല്‍ബെര്‍ട്ട് ലമോറിസ്
ഭാഷ: ഫ്രഞ്ച്
-------------------------------------------------------------------------

ഫ്രഞ്ച് ചലച്ചിത്രകാരന്‍ ആല്‍ബെര്‍ട്ട് ലമോറിസ് രചനയും സംവിധാനവും നിര്‍വഹിച്ച് അദ്ദേഹത്തിന്റെ മകന്‍ പാസ്കല്‍ ലമോറിസിനെ മുഖ്യ കഥാപാത്രമായി അവതരിപ്പിച്ച 34 മിനിറ്റ് മാത്രം ദൈര്ഖ്യമുള്ള സിനിമയാണ് “ദി റെഡ് ബലൂണ്‍.” (മകളും ഒരു ചെറിയ സീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.)

സംഭാഷണം എന്ന് പറയാന്‍ ഏതാണ്ട് ഒന്നും തന്നെയില്ലാത്ത ഈ ചിത്രത്തിനാണ് 1957 ലെ മികച്ച തിരക്കഥക്കുമുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചത്! കാന്‍ ചലച്ചിത്രമേളയിലും മികച്ച ഹ്രസ്വ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. അക്കാലത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കണ്ട ചിത്രവും ഒരുപക്ഷേ ഇതാവാം.

ചിത്രത്തെ കുഞ്ഞു മനസ്സിലൂടെ കാണുകയാവും ഹൃദ്യം. വേണമെങ്കില്‍ അല്പം കൂടി ചികയാം........

അപ്രതീക്ഷിതമായി വീണുകിട്ടുന്നൊരു സന്തോഷമാണ് റെഡ് ബലൂണ്‍. നമ്മുടെ സന്തോഷങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്ന്തോഷപ്രദമാകണം എന്നില്ല. അസൂയാലുക്കള്‍ അത് തകര്‍ക്കാന്‍ ശ്രമിച്ചേക്കാം. എങ്കിലും കുമിള പോലെ പൊട്ടി പോകുന്ന ഒരു കൊച്ചു സന്തോഷം മാത്രമല്ല ജീവിതം നമുക്കായ് കാത്തു വെച്ചിരിക്കുന്നത്. ചെറിയ വേദന മറന്നാല്‍ ഒരായിരം സ്വപനങ്ങളുടെ ചിറകിലേറി പറക്കാന്‍ നമുക്കാവും.

No comments:

Post a Comment

Comments