July 04, 2013

സിനിമ പാരഡൈസോ (Cinema Paradiso -1988)

ചിത്രം: സിനിമ പാരഡൈസോ - Cinema Paradiso -1988 (ഇറ്റലി)
തിരക്കഥ,സംവിധാനം : ജൂസപ്പെ ടോര്‍നാട്ടോറെ
ഭാഷ:  ഇറ്റാലിയന്‍
---------------------------------------------------------------------------------------


നാട്ടില്‍നിന്നും മറഞ്ഞിരുന്ന നീണ്ട മുപ്പതു വര്‍ഷത്തിനുശേഷം സാല്‍വടോര്‍ തന്‍റെ ഓര്‍മ്മകളിലൂടെ തിരികെ നടക്കുകയാണ്.

നിര്‍ധനയായ വിധവയുടെ മകനായ ടോട്ടോയെന്ന കൊച്ചുകുട്ടി ലോകമറിയപ്പെടുന്ന സിനിമാ സംവിധായകനായി മാറിയ കഥ.
അമ്മയേക്കാള്‍ തന്നെ അടുത്തറിഞ്ഞ, ജീവിതത്തില്‍ വഴികാട്ടിയായ, ഉയര്ച്ചയില്‍ താന്‍ കടപ്പെട്ടിരിക്കുന്ന ആല്ഫ്രെഡോ എന്ന സിനിമാ ഓപ്പെറെറ്ററുമായുള്ള ഗാഡമായ സ്നേഹബന്ധത്തിന്റെ കഥ.

പേരുപോലെ തന്നെ സിനിമക്കുള്ളിലെ സിനിമയാണ് പ്രമേയമെങ്കിലും ജീവിതത്തിന്റ വിവിധ ഭാവളാല്‍ സമ്പുഷ്ടമാണ് “സിനിമ പാരഡൈസോ”. ഇതില്‍ വേദനകളും കുസൃതികളും നിറഞ്ഞ ബാല്യമുണ്ട്. കൌമാരത്തിലെ പ്രേമവും വിരഹവുമുണ്ട്. നഷ്ടപ്പെടലും പടുത്തുയര്‍ത്തലുമുണ്ട്. ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ കാണുവാനുള്ള പ്രബോധനവും പ്രചോദനവുമുണ്ട്.
നര്‍മ്മം ഉള്‍പടെ എല്ലാ ചേരുവകളും അളന്നുതൂക്കി ഉപയോഗിച്ച ചിത്രം!

നായക കഥാപാത്രമായ സാല്‍വടോറിന്റെ കുട്ടിക്കാലവും കൌമാരവും മധ്യവയസ്സും അവതരിപ്പിച്ച മൂന്ന് അഭിനേതാക്കളും ഒന്നിനൊന്നു മികച്ചു നിന്നു. എങ്കിലും ടോട്ടോ എന്ന കൊച്ചു കുട്ടിയുടെ പ്രകടനം ഒരിക്കലും ഓര്‍മ്മയില്‍ നിന്നു മാഞ്ഞുപോകില്ല. 1990-ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാറും “സിനിമ പാരഡൈസോ”. നേടിയിരുന്നു.

(മൂന്ന് മണിക്കൂറോളം ദൈര്ഖ്യമുള്ള “ഡയറക്ടേര്‍സ് കട്ട്‌”- ആണ് കണ്ടത്. സാല്‍വടോര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുന്നതു മുതല്‍ ഏതു സമയത്തും സിനിമ അവസാനിപ്പിക്കാന്‍ ഉചിതമായ പല സീനുകളുണ്ട്. വെട്ടിച്ചുരുക്കിയ 124 മിനിറ്റുള്ള ഇന്റര്‍നാഷണല്‍ എഡിഷനാകും കൂടുതല്‍ ചടുലവും ക്ലൈമാക്സിലെത്താന്‍ തിടുക്കമുള്ളവര്‍ക്ക് ആസ്വാദ്യവും എന്ന് തോന്നുന്നു.

No comments:

Post a Comment

Comments