July 04, 2013

ഓഫ്സൈഡ്‌ (Offside -2006)

ഓഫ്സൈഡ്‌ - Offside - 2006 (ഇറാന്‍)
തിരക്കഥ, സംവിധാനം: ജാഫര്‍ പനാഹി 
ഭാഷ : പേര്‍ഷ്യന്‍
-------------------------------------------------------------------

2006 ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഇറാനും ബഹറിനുമായി നടന്ന മത്സരമാണ് പ്രമേയം.
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം 2006 ലും തുടര്‍ന്നുവന്ന കാലഹരണപ്പെട്ട നിയമവ്യവസ്ഥിതിയിയെ ചോദ്യം ചെയ്യുന്ന സിനിമയാണ് "ഓഫ്സൈഡ്‌".

ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന ഒരുപറ്റം ജനങ്ങള്‍. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിക്കാനും മത്സരം കാണുവാനും വിലക്ക്. ആദ്യാവസാനം ഫുട്ബോള്‍ മാത്രമാണ് സിനിമയില്‍. എങ്കിലും ഒരിക്കല്‍ പോലും മത്സരം കാണിക്കാതെ അതിലെ ആവേശം പ്രേക്ഷകരിലേക്ക് പകരുന്നു.

ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ പനാഹിയുടെ മകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ കടക്കാന്‍ കഴിയാഞ്ഞ സംഭവത്തില്‍ നിന്നുംള്ള പ്രചോദനവും പ്രതിഷേധവുമാണ് ഈ സിനിമ. ചില ഭാഗങ്ങള്‍ യഥാര്‍ത്ഥ മത്സരത്തിനു മുന്നുംപിന്നു മായുള്ള ഡിജിറ്റല്‍ വിഡിയോ ഷൂട്ട്‌ ആണ്.

ഭരണകൂടത്തിന്റെ കടുത്ത എതിര്പ്പു വകവെക്കാതെ, തന്ത്രപരമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇറാനില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. അവസാന രംഗങ്ങള്‍ എഡിറ്റ്‌ ചെയ്തു നീക്കിയതായി പറയപ്പെടുന്നു. വ്യവസ്ഥിതികളെ വെല്ലുവിളിച്ചുള്ള ജാഫര്‍ പനാഹി ചിത്രങ്ങളിലെ ഒടുവിലത്തേതാണ് ഓഫ്സൈഡ്. വ്യാജ സി,ഡികള്‍ വഴി ഇറാനിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമയും ഇതുതന്നെയാണ് എന്നതാണ് സംവിധായകന്‍റെ ആത്മസംതൃപ്തി.

പടം പിടിക്കുന്നതിന് ആജീവനാത്ത വിലക്കും അനിശ്ചിതകാല തടവുമായി ഇറാനിലെ ജയില്‍ കഴിയുകയാണ് ഇന്നും ജാഫര്‍ പനാഹി

No comments:

Post a Comment

Comments