July 04, 2013

ക്രിംസണ്‍ ഗോള്‍ഡ്‌" (Crimson Gold -2003)

ക്രിംസണ്‍ ഗോള്‍ഡ്‌ - Crimson Gold -2003 (ഇറാന്‍)
സംവിധാനം: ജാഫര്‍ പനാഹി
ഭാഷ: പേര്‍ഷ്യന്‍
-----------------------------------------------------------------


ജ്യൂവലറി കവര്‍ച്ച ചെയ്യാന്‍ പരാജയപ്പെട്ട് കടക്കുള്ളില്‍ സ്വയം വെടിവെച്ച് മരിക്കുന്ന പിസാ ഡെലിവറി ബോയിയുടെ സീനോടെയാണ് സിനിമ തുടങ്ങുന്നത്.

ആദ്യ ഷോട്ടില്‍ കാണിക്കുന്ന ആ സംഭവത്തിന്റെ പൊരുളറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ സംവിധായകന്‍ തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടു പോകുന്നത് നിത്യജീവിതത്തിന്റെ വ്യത്യസ്തമായ രണ്ടു തലത്തിലേക്കാണ്. സമൂഹത്തിലെ ഏറ്റക്കുറച്ചിളുകളിലേക്ക് ജീവിതാവസ്ഥയിലേക്ക്, ആത്മ സംഘര്‍ഷങ്ങളിലേക്ക്.........

അര്‍ദ്ധ രാത്രിയില്‍ പിസാ ഡെലിവറിക്ക്‌ എത്തുന്ന പതിനെട്ടാം നിലയിലെ ഒരു ഫ്ലാറ്റില്‍ നിന്നുകൊണ്ട് ദൂരേക്ക് തന്‍റെ ജീവിതത്തെ നോക്കികാണുന്ന യുവാവിന്റെ ഒറ്റ സീന്‍ മതി ഈ സിനിമയുടെ ആഴമറിയാന്‍.

ഇറാനിയന്‍ സിനിമയെ വിശ്വപ്രശസ്തമാക്കിയ മറ്റൊരു സംവിധായകനാണ് ജാഫര്‍ പനാഹി. സംവിധായകന്‍ അബ്ബാസ്‌ കിയറോസ്തമിയുടെ അസിസ്ടന്റ്റ് ആയിരിക്കെ ഒരു യാത്രാമധ്യേ നഗരത്തിലെ ട്രാഫിക് ജാമില്‍ അകപ്പെട്ട കാറില്‍വെച്ച് കിയറോസ്തമി പറഞ്ഞ ഒരു സംഭവ കഥയില്‍ ആകൃഷ്ടനായ പനാഹി അദ്ദേഹത്തെകൊണ്ട് തന്നെ തിരക്കഥയൊരുക്കി നമുക്ക് സമ്മാനിച്ച സിനിമയാണ് "ക്രിംസണ്‍ ഗോള്‍ഡ്‌".

No comments:

Post a Comment

Comments