ചിത്രം: ഇന്‍ ടു ദി വൈല്‍ഡ് - In to the Wild - 2007 (U.S)
ക്രിസ്ടഫര്‍ മക്‌കാന്റില്സ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ജോണ്‍ ക്രക്കവേര്‍ രചിച്ച “ഇന്‍ ടു ദി വൈല്‍ഡ്” ( In to the Wild) എന്ന ബുക്കിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് അതെ നാമധേയത്തിലുള്ള ഈ സിനിമ.
അനന്തമായ യാത്രകള്‍ക്ക് ഒടുവില്‍ അലാസ്കന്‍ വനാന്തരങ്ങളില്‍ ഏകാകിയായി കഴിയുന്ന ചെറുപ്പക്കാരന്റെ സാഹസികമായ ജീവിതമാണ് പ്രമേയം. ബന്ധങ്ങളാലും ബാധ്യതകളാലും കുരുങ്ങിക്കിടക്കുന്ന സ്വാതന്ത്ര്യവും ആഗ്രഹങ്ങളും ആ കെട്ടുകള്‍ ഭേദിച്ച് പക്ഷിയെപ്പോലെ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരുന്നു. ഓരോ വ്യക്തികളുടെയുള്ളിലും ഒളിഞ്ഞുകിടക്കുന്ന ഈ സ്വാതന്ത്ര്യ മോഹങ്ങള്‍, പ്രകൃതിയിലേക്ക് മടങ്ങുവാനുള്ള അടങ്ങാത്ത അന്തര്‍ദാഹം ഒക്കെ പ്രേക്ഷകനിലുളവാക്കാന്‍ ഈ ചലച്ചിത്രത്തിനു കഴിയും എന്ന് നിസ്സംശയം പറയാം.
വാക്കുകളാല്‍ വര്‍ണ്ണിക്കാനാവാത്ത മനോഹരമായ ദൃശ്യാനുഭവമാണ് “ഇന്‍ ടു ദി വൈല്‍ഡ്”. സീന്‍ പെന്‍ സംവിധാനം ചെയ്ത് എമ്ലി ഹിര്‍ഷ് നായക കഥാപാത്രമായ മക്‌കാന്റില്സിനെ അവതരിപ്പിച്ച് അവിസ്മരണീയമാക്കിയ ഈ ബയോഗ്രഫിക്കല്‍ ഡ്രാമ എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാണ്.
തിരക്കഥ, സംവിധാനം: സീന്‍ പെന്‍
ഭാഷ: ഇംഗ്ലീഷ്
-----------------------------------------------------------------------------

No comments:
Post a Comment