July 18, 2013

മിഡ്നൈറ്റ് ഇന്‍ പാരിസ് (Midnight in Paris- 2011)

ചിത്രം: മിഡ്നൈറ്റ് ഇന്‍ പാരിസ് - Midnight in Paris-  2011(അമേരിക്കന്‍)
തിരക്കഥ, സംവിധാനം: വുഡി അലന്‍
ഭാഷ: ഇന്‍ഗ്ലീഷ്
---------------------------------------------------

തിരക്കഥയിലെ മാസ്റ്ററാണ് വുഡി അലന്‍. സംവിധാനത്തില്‍ മോശമാണ് എന്നല്ല. ആനി ഹാള്‍ (Annie Hall-1977) എന്ന ഒറ്റ ചിത്രത്തില്‍ മികച്ച നടനും തിരക്കഥാകൃത്തിനും സംവിധായകുമുള്ള ഓസ്കാര്‍ അവാര്‍ഡ് ഒറ്റക്ക് വാങ്ങിയ കക്ഷിയാണ് അദ്ദേഹം.

കണ്ടിട്ടുള്ള ചുരുക്കം ചിത്രങ്ങള്‍ വെച്ച് ആനി ഹാള്‍, മന്ഹാട്ടന്‍ തുടങ്ങി വ്യക്തി ബന്ധങ്ങളുടെ ആഴത്തിലേക്ക് പോകുന്ന അദ്ദേഹത്തിന്റെ തിരക്കഥകള്‍ ഏറെ സംഭാഷണ പ്രിയങ്ങളും റിയലസ്ടിക്കുമാണ്. അതില്‍ നിന്നുമൊരു വ്യതിചലനമാണ് മിഡ്നൈറ്റ് ഇന്‍ പാരിസ്. തന്റേതുമാത്രമായമായ ഒരു കാല്‍പനിക ലോകത്ത് സഞ്ചരിക്കുന്ന നായക കഥാപാത്രമായ ഗില്‍ പെന്റര്‍ എന്ന എഴുത്തുകാരനെ അവതരിപ്പിക്കുന്നത് ഓവന്‍ വിത്സണ്‍.

ബാക്ക് ടു ദി ഫ്യൂച്ചര്‍ പോലുള്ള സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ ഭൂതകാലത്തേക്ക് തിരികെ നടക്കുന്ന ഫാന്റസി നാം കണ്ടിട്ടുണ്ട്. മിഡ്നൈറ്റ് ഇന്‍ പാരിസ് പൂര്‍ണ്ണമായും റൊമാന്റിക് കോമഡിയാണ് എന്ന അഭിപ്രായം എനിക്കില്ല. നായകന് പ്രേമം കാമുകിയോടല്ല പകരം പാരിസ് എന്ന നഗരത്തോടും തന്‍റെ പാഷനായ എഴുത്തിനോടുമാണ്.

സൈന്റിഫിക്കും സൈക്കൊളജിക്കലുമായ വസ്തുതകളെ പാടെ അകറ്റി നിര്‍ത്തി ഫാന്‍ടസിയെയും റിയാലിറ്റിയെയും വളരെ ചേര്‍ത്തു നിര്‍ത്തി കഥ പറയുന്നത്കൊണ്ടാണ് ഈ സിനിമ ഹൃദ്യമാകുന്നത്. സ്വപ്നത്തിലൂടെയുള്ള മനോവ്യാപരങ്ങള്‍ ഇത്തരം കഥകളുടെ പതിവ് ഫോര്‍മാറ്റ് ആകുമെന്നതിനാല്‍ അതൊഴിവാക്കിയിട്ടുണ്ട്. പകരം ലോജിക്കലായ കരണങ്ങള്‍ ഒന്നുംതന്നെ നിരത്തുന്നില്ലെങ്കിലും പ്രേക്ഷകര്‍ കാണുന്നത് റിയലാണ് എന്ന് വരുത്തുവാന്‍ സംവിധായകന് നിര്‍ബന്ധബുദ്ധി കാട്ടുന്നുണ്ട്. അതുകൊണ്ടാണ് 2011ല്‍ നിന്നും 1920കളിലേക്കുള്ള ഗില്‍ പെന്റര്‍ എന്ന എഴുത്തുകാരന്‍ന്‍റെ യാത്രകള്‍ വര്‍ത്തമാനകാലത്തിലെ മറ്റാരും അറിയാത്തത്. അയാളെ പിന്‍തുടരുന്ന ഡികടക്ടീവ് അപ്രത്യക്ഷനാകുന്നത് അതിന്‍റെ തെളിവാണ്.

പാരീസിന്റെ ഗോള്‍ഡന്‍ ഏജിനെ ചരിത്രപരമായി തൊട്ടുതലോടി പോകുമ്പോഴും നല്ലൊരു എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് മറ്റൊന്നാണ്. എല്ലാ കാലഘട്ടത്തിലും ആളുകള്‍ നോസ്ടാല്‍ജിയക്ക് അടിമകളാണ്. വര്‍ത്തമാനത്തിലെ മികച്ച കലാസൃഷ്ടികളോന്നും അവര്‍ക്ക് സ്വീകാര്യമല്ല. അതുകൊണ്ട് അദ്ദേഹം ഭൂതകാലത്തിലെ പ്രഗത്ഭരേകൊണ്ട് പറയിക്കുകയാണ്‌ "സുഹൃത്തേ..താങ്കള്‍ എഴുതിയതാണ് ശ്രേഷ്ഠം."

No comments:

Post a Comment

Comments