ചിത്രം: ദി കൌ - The Cow -1969 (ഇറാന്‍)
സംവിധാനം: ദാരിയസ് മെഹൃജുയി
ഭാഷ: പേര്‍ഷ്യന്‍
------------------------------------------------------
സംവിധാനം: ദാരിയസ് മെഹൃജുയി
ഭാഷ: പേര്‍ഷ്യന്‍
------------------------------------------------------
അന്യഭാഷാ ആര്‍ട്ട് ഫിലിമുകളില്‍ ആകൃഷ്ടനായാണ് ഇറാനിയന്‍ ചലച്ചിത്രകാരനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഡാരിയസ് മെഹ്രുജുയി 1969 ല്‍ " ദി കൌ" എന്ന സിനിമയൊരുക്കുന്നത്. സിനിമയുടെ പ്രമേയത്തെപറ്റി ചിന്തിച്ച് ഒടുവില്‍ എത്തിപ്പെട്ടത് ഗുലാം ഹൊസൈന്‍ സേദി എന്ന ഇറാനിയന്‍ എഴുത്തുകാരന്റെ നോവലിലാണ്. ഹൊസൈന്‍ സേദി തന്നെയാണ് "ദി കൌ" ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇറാനിയന്‍ സിനിമയിലേക്ക് മാജിക്കല്‍ റിയലിസം കടന്നുവരുന്നത് ഈ സിനിമയിലൂടെയാണ് എന്ന് കരുതപ്പെടുന്നു. കാഫ്കയുടെ മെറ്റമോര്ഫോസിസ് പോലുള്ള രചനകള്‍ മെഹ്രുജുയെ സ്വാധീനിച്ചിരുന്നു. എങ്കിലും പ്രേക്ഷകരിലേക്ക് പെട്ടന്ന് സംവേദനം ചെയ്യപെടാനുള്ള സാധ്യത കണക്കിലെടുത്ത് സാധാരണക്കാര്‍ക്ക് പരിചിതമായ പ്ലോട്ട് തെന്നെ വേണം എന്ന ബുദ്ധിയാണ് കഥയുടെ കേന്ദ്ര ബിന്ദുവായി പശുവിനെ തിരഞ്ഞെടുക്കുന്നത്.
ഹസ്സന്‍ എന്ന ഇറാനിയന്‍ ഗ്രാമീണന് അയാളുടെ പശുവിനോടുള്ള അതിരുകവിഞ്ഞ ആത്മ ബന്ധത്തിന്‍റെ കഥയാണിത്. മൂലകഥയെ മുറുകെ പിടിക്കുമ്പോഴും ഒരു ഗ്രാമത്തിലെ ആളുകളുടെ മുഴുവന്‍ മാനറിസങ്ങളും പങ്കുവെക്കുവാന്‍ സിനിമ ശ്രദ്ധിക്കുന്നുണ്ട്. ആദ്യ പകുതിയിലെ റിയലസ്ടിക് മൂഡില്‍ നിന്നും കഥയ്ക്കും നായകനും പരിണാമം സംഭവിക്കുന്നത് അയാളുടെ പശു ചാകുന്നതോടെയാണ്.
കഥയിലെ പ്രധാന സംഭവം നടക്കുന്ന ദിവസം ഹസ്സന്‍ എവിടെയാണ് പോകുന്നതെന്നും എന്ത് കാരണം കൊണ്ടാണ് പശുവിനു മൃത്യു സംഭവിക്കുന്നതെന്നും കഥയില്‍ പരാമര്‍ശിക്കുന്നില്ല. മെറ്റമോര്ഫോസിസിലും എന്തുകൊണ്ട് നായകന് രൂപ പരിണാമം സംഭവിക്കുന്നു എന്ന് പറയുന്നില്ല. അങ്ങനെ എല്ലാം വെളിപ്പെടുത്താതിരിക്കുമ്പോഴാണല്ലോ എന്തിന്? എന്തുകൊണ്ട്? എന്ന ചോദ്യം പ്രേക്ഷകര്‍ സ്വയം ചോദിക്കുന്നത്.
ഫാന്ടസിയിലേക്ക് എളുപ്പം എടുത്തെറിയപ്പെടാന്‍ കഥയില്‍ ഉത്തരങ്ങളല്ല മറിച്ച് ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയാണ് ഉചിതം. അതുകൊണ്ടാണ് ചിന്തിക്കാന്‍ ബാക്കിവെച്ച് "ദി കൌ" തീരുന്നതും.
കുറെ നാളായി ഡിസ്കില്‍ കിടക്കുന്ന സിനിമയാണ്. എന്തായാലും ഈ ആഴ്ച കാണാം. നന്ദി :)
ReplyDelete