July 19, 2013

ഡൌന്‍ഫാള്‍ ( Downfall - 2004)

ചിത്രം: ഡൌന്‍ഫാള്‍ - Downfall - 2004 (ജര്‍മനി)
സംവിധാനം: ഒലിവര്‍ ഹിര്‍ഷ്ബിഗേല്‍
ഭാഷ: ജെര്‍മന്‍
-----------------------------------------------------------------

അഡോള്‍ഫ് ഹിറ്റ്ലറുടെ അവസാന പത്ത് ദിവസങ്ങള്‍ പേര്‍സണല്‍ പ്രൈവറ്റ്സെക്രട്ടറിയിയായി 1942 ഡിസംബര്‍ 1945 ഏപ്രില്‍ വരെ സേവനമനുഷ്ടിച്ച ട്രൌഡ് ജങ്ക് എന്ന യുവതിയിലൂടെ വിവരിക്കുന്ന ചിത്രമാണ് ഡൌന്‍ഫാള്‍. ട്രൌഡ് ജങ്കിന്റെ ഓര്‍മ്മക്കുറിപ്പായ അന്റില്‍ ദി ഫൈനല്‍ അവറും(Until the Final Hour) ഹിട്ലറെ സംബന്ധിക്കുന്ന മറ്റു ഗ്രന്ഥങ്ങളും ആധാരമാക്കി ചരിത്രത്തോട് നീതിപൂര്‍വ്വമാം വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ജ്യൂത കൂട്ടക്കൊലയെയും നാസി ഭീകരതയെയും വിവരിക്കുന്ന ഒരു പാട് സിനിമകള്‍ വന്നു പോയിട്ടുള്ളതിനാല്‍ അതുമായി യാതൊരു സാദൃശ്യവും പുലര്‍ത്താത്ത വ്യത്യസ്തമായ പശ്ചാത്തലമൊരുക്കാനാണ് ഡൌന്‍ഫാളില്‍ ശ്രമിക്കുന്നത്. ഹിറ്റ്ലറുടെ ഓഫീസാണ് സിനിമയുടെ പ്രധാന പ്ലോട്ടും സംഭവങ്ങളുടെ പ്രഭവകേന്ദ്രവും.

സോവ്യറ്റ്-സഖ്യസേന ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിന് പത്തു കിലോമീറ്റര്‍ മാത്രം അകലെ എത്തി നില്‍ക്കുമ്പോഴും പരാജയം സമ്മതിക്കാന്‍ കൂട്ടാക്കാത്ത  ഹിറ്റ്ലര്‍ തന്നെയാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മിലിട്ടറി ജനറല്‍മാര്‍ തന്നെ വഞ്ചിച്ചതാണ് പരാജയ കാരണം എന്ന് അയാള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. കടുത്ത കോപത്തിലും നിരാശയിലും മനോനില കൈവിട്ടു പോകുന്നതും മറ്റുചിലപ്പോള്‍ അയാളുടെ ഉള്ളിലെ ആര്‍ദ്ദ്രത വെളിപ്പെടുന്നതുമൊക്കെ ലോകത്തെ വിറപ്പിച്ച വ്യക്തിത്വത്തിന്റെ വ്യത്യസ്ത ഭാവങ്ങളായി നമുക്ക് മുന്നില്‍ തെളിയുന്നു. ബ്രൂണോ ഗാന്‍സ്  എന്ന നടന്‍ ഒരുപക്ഷേ ഇനി എക്കാലവും അറിയപ്പെടുക ഹിട്ലറെ അവിസ്മരണീയമാക്കിയതിലാവും.

ചരിത്രത്തോട് താതപര്യമുല്ലവര്‍ക്ക് ചിത്രം ഏറെ ആസ്വദിക്കാനാവും. കുറഞ്ഞപക്ഷം സിനിമ കാണും മുന്‍പേ പ്ലോട്ടിനെപ്പറ്റി ഒരേകദേശ ധാരണ രൂപപ്പെടുത്തിയാലും മതിയാവും.

സോവിയറ്റ് യൂണിയനുമായുള്ള രഹസ്യ ധാരണ ലങ്ഘിച് ഹിറ്റ്‌ലര്‍ പോളണ്ടില്‍ അധിനിവേശം സ്ഥാപിക്കുന്നതും പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുശേഷം ജപ്പാനുമായി സഖ്യമുണ്ടാക്കുന്നതും ചെക്കോസ്ലോവാക്യയും, ആസ്ത്രിയയും, ഡെന്മാര്‍ക്കും, നോര്‍വേയും, ഫ്രാന്‍സും കീഴടക്കിയശേഷം സോവിയറ്റ് യൂണിയനിലെയും മിഡില്‍ ഈസ്ടിലെയും എണ്ണപ്പാടങ്ങള്‍ നോട്ടമിടുന്നതും ഇറ്റലിയിലെ മുസോളിനിയുടെ വീഴ്ചയുമൊക്കെ സിനിമക്കു മുന്പുള്ള ചരിത്രമാണ്.

ഹിട്ലറുടെ പതനത്തിന്റെ പ്രധാന കാരണം തന്‍റെ യുദ്ധ തന്ത്രത്തെകുറിച്ചുള്ള അമിതാത്മവിശ്വസവും സൈനികഉദ്യോഗസ്ഥന്‍മാരുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കാഞ്ഞതുമാണ്. ഓഫീസ് ചത്വരത്തില്‍ ബോംബുകള്‍ പതിക്കുമ്പോഴും തോല്‍വി സമ്മതിക്കാന്‍ മടിക്കുന്ന ഹിറ്റ്‌ലറെ, തനിക്കൊപ്പം ജര്‍മനിയും കത്തിയെരിയണം എന്നാഗ്രഹിക്കുന്ന ഹിറ്റ്‌ലറെയാണ് പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നതെങ്കിലും അയാളോട്  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മരണം വരിക്കുന്ന അനേകം അനുയായിലൂടെ ഒരു വീര പരിവേഷം ഹിറ്റ്‌ലര്‍ക്ക് നല്‍കുന്നുണ്ട് ഈ സിനിമ. അതൊരുപക്ഷെ ക്ലീഷേകള്‍ ഒഴിവാക്കാന്‍ മുകളില്‍ പറഞ്ഞ ജ്യൂത കൂട്ടക്കൊലയും മറ്റും സിനിമയില്‍ നിന്ന് ഒഴിവാക്കിയതുകൊണ്ട് ഉടലെടുത്ത തോന്നലാവാം.

അതുതന്നെയാവം മികച്ചൊരു കലാസൃഷ്ടിയായിട്ടും ഓസ്കാര്‍ അവാര്‍ഡുകള്‍ ഒന്നും നേടാന്‍ ചിത്രത്തിന് കഴിയാതെ പോയത്. അമേരിക്കന്‍ ജനസംഖ്യയുടെ ഭൂരിപക്ഷമായ ജൂതരെ പ്രീണിപ്പിക്കാത്തതോന്നും അമേരിക്കയുടെ(ഹോളിവുഡിന്റെ) സ്വന്തം കുത്തകയായ അവാര്‍ഡ് കമ്മറ്റിക്കും സ്വീകാര്യമല്ലായിരിക്കാം. എന്തായാലും സിനിമ ചരിത്രത്തിന് ഒരു മുതല്‍കൂട്ടാണ് എന്നതില്‍ സംശയമില്ല.

1 comment:

  1. ടോറെന്‍ഡില്‍ തപ്പി നോക്കട്ടെ.....കണ്ടിട്ട് തന്നെ കാര്യം.

    ReplyDelete

Comments