July 11, 2013

ദി ബ്യൂട്ടിഫുള്‍ സിറ്റി (The Beautiful City -2004)

ചിത്രം: ദി ബ്യൂട്ടിഫുള്‍ സിറ്റി - The Beautiful City -2004 (ഇറാന്‍)
രചന, സംവിധാനം: അസ്ഗാര്‍ ഫര്‍ഹാദി
ഭാഷ: പേര്‍ഷ്യന്‍
-----------------------------------------------------------------------

പതിനാറാം വയസില്‍ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന് ഒരു പെണ്‍കുട്ടിയെ കൊലചെയ്ത കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ദുര്‍ഗുണപരിഹാര പാഠശാലയില്‍ കഴിയുകയാണ് അക്ബര്‍. കൂട്ടുകാരായ സഹ തടവുകാര്‍ക്കും ജയിലര്‍ക്കും അവന്‍ പ്രിയങ്കരനാണ്. എങ്കിലും പതിനെട്ടുവയസായതോട് കൂടി വിധി നടപ്പാക്കാന്‍ അവനെ മുതിര്‍ന്നവരുടെ സെല്ലിലേക്ക് മാറ്റുന്നു.

ഇറാനിലെ മതവിധി പ്രകാരം മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും സമ്മതപത്രം വാങ്ങിയാല്‍ മരണ ശിക്ഷ ഇളവു ചെയ്യപ്പെടാനുള്ള സാധ്യയുണ്ട്. കുട്ടി കുറ്റവാളിയായ അല എന്ന കൌമാരക്കാരന്‍ ശിക്ഷാകാലയളവ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം അക്ബറിന്റെ സഹോദരിയെ സന്ദര്‍ശിക്കുകയും അവരൊന്നിച്ച് സമ്മതപത്രം വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. (2004ല്‍ തന്നെ ഇറങ്ങിയ മലയാള ചിത്രമായ പെരുമഴക്കാലത്തിനും ഈ ചിത്രത്തിനും പ്രമേയപരമായി ഏകദേശ സാമ്യമുണ്ട് എത് ആകസ്മികതയാണ്.)

മകളെ നഷ്ടപ്പെട്ട പിതാവിന് അപേക്ഷകളൊന്നും സ്വീകാര്യമല്ല. കുറ്റവാളിക്ക് മരണശിക്ഷയില്‍  കുറഞ്ഞതോന്നും ചിന്തിക്കാന്‍ അയാളുടെ മനസ്‌ അനുവദിക്കുന്നില്ല. ഇതിനിടെ വിവാഹ ബന്ധം വേര്‍പെടുത്തിയവളും ഒരു കുഞ്ഞിന്‍റെ അമ്മയുമായ അക്ബറിന്റെ സഹോദരിയും അലയുമായി അടുപ്പത്തിലാകുന്നു. പെണ്‍കുട്ടിയുടെ പിതാവായ ഹാജി പലവിധ സമ്മര്‍ദങ്ങളാല്‍ വലയുന്നു. കഥ ഗതി മാറുന്നു.

അസ്ഗര്‍ ഫര്‍ഹാദിയുടെ എബൌട്ട്‌ ഏലി, ഫയര്‍വര്‍ക്സ് വെനസ്ഡേ എന്നീ സിനിമകളില്‍ നായികാ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തരാനേ അലിദൂസ്തി തന്നെയാണ്  ദി ബ്യൂട്ടിഫുള്‍ സിറ്റിയിലും നായിക. ഫര്‍ഹാദിയുടെ എല്ലാ ചിത്രങ്ങളെയും പോലതന്നെ വളരെ സ്വാഭാവികമായ അവതരണം. ജീവസുറ്റ കഥാപാത്രങ്ങള്‍.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ സുവര്‍ണ്ണ ചകോരം ഉള്‍പടെ വിവിധ പുരസ്കാരങ്ങള്‍ നേടിയ ചിത്രം.


No comments:

Post a Comment

Comments