ചിത്രം : മഡ് -MUD -2012 (യു.എസ്)
ഭാഷ: ഇംഗ്ലീഷ്
തിരക്കഥ, സംവിധാനം: ജെഫ് നിക്കോളസ്
-----------------------------
2013 ലെ ഓസ്കാര്‍ പട്ടികയില്‍ മാത്യു മക്നോയിയെയും Dallas Buyers Club നെയും പറ്റിയുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് അദ്ദേഹത്തിന്റെ മറ്റൊരു പടം കണ്ടുകളയാന്‍ തീരുമാനിച്ചത്. പോയ വര്ഷം ഇറങ്ങിയ മഡ് എന്ന ചിത്രം.
മിസിസിപ്പി നദിയിയോരത്ത് വസിക്കുന്ന ചിലയാളുകളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. എലിസ് എന്ന പതിനാലു വയസുകാരനും സുഹൃത്തും നദിയിലൂടെ ബോട്ട് യാത്ര ചെയ്ത് ചെറിയൊരു തുരുത്തില്‍ എത്തിപ്പെടുന്നു. അവിടെ ഉടമസ്ഥനില്ലാത്ത, മരത്തില്‍ കയറ്റിവെച്ചോരു ബോട്ട് കണ്ടെത്തുന്നു. ഒപ്പം ദ്വീപില്‍ ഒളിവില്‍ പാര്‍ക്കുന്ന കുറ്റവാളിയായ മഡ് എന്ന അപരിചിതനേയും. രക്ഷപെടുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ അയാള്‍ കുട്ടികളെ ഉപയോഗപ്പെടുത്തുന്നു.
വ്യത്യസ്തതയുള്ളതും ആകാംഷ ഉളവാക്കുന്നതുമായ കഥപറച്ചില്‍ രീതിയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജെഫ് നിക്കോള്‍സ് അവലംബിച്ചിരിക്കുന്നത്. അദേഹത്തിലെ തിരക്കഥാകൃത്തിന്റെ നിയന്ത്രണമാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നതും. എലിസ് എന്ന കൌമാരക്കാരനിലൂടെ സ്നേഹബന്ധങ്ങളെ നോക്കിക്കാണുകയാണ് ചിത്രം. സ്വന്തം മാതാപിതാക്കളുടെ ജീവിതം, അപരിച്ചതനായ കുറ്റവാളിയും അയാള്‍ കാത്തിരിക്കുന്ന കാമുകിയും തമ്മിലുള്ള ബന്ധം, പ്രേമമെന്നു തെറ്റിദ്ധരിക്കപ്പെടുന്ന സ്വന്തം അനുഭവം ഒക്കെ കൂട്ടി വായിക്കാന്‍ ശ്രമിക്കുകയാണ് എലിസ്. എങ്കിലും ഓരോ ബന്ധങ്ങളും വ്യക്തികള്‍ക്ക് അനുസൃതമായി വേറിട്ട് നില്‍ക്കുന്നു എന്ന് തിരിച്ചറിയുന്നു.
ഇത്തരം ചിന്തകള്‍ ദാര്‍ശനികമായൊരു തലത്തില്‍ നിന്ന് പറയാതെ, എല്ലാത്തരം പ്രേക്ഷകനെയും പിടിച്ചിരുത്തുന്ന വിധം ത്രില്ലിംഗ് എലെമെന്റ്സ് ചേര്‍ത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതിലാണ് സിനിമയുടെ വിജയം. മഡ് എന്ന കഥാപാത്രം മാത്യു മക്നോയിയുടെ കയ്യില്‍ ഭദ്രമാണ്.

എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു സിനിമയായിരുന്നു ഈ മഡ്
ReplyDelete