ചിത്രം: ദി റിട്ടേണ്‍ -The Return - 2003(റഷ്യ)
സംവിധാനം: ആന്‍ഡ്രി സ്വ്യാഗിന്‍സാവ്
ഭാഷ: റഷ്യന്‍
------------------------------------
2003 ലെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ലയണ്‍ നേടിയ ചിത്രം. സംവിധായകന്‍ ആന്‍ഡ്രി സ്വ്യാഗിന്‍സാവ് നായകന്‍ കൊന്‍സ്ടന്റിന്‍ ലവ്ണോറങ്കോ കൂട്ടുകെട്ടില്‍ ദി ബാനിഷ്മെന്റ് പോലുള്ള നല്ല ചിത്രങ്ങള്‍ പിറവിയെടുത്തിട്ടുന്ടെങ്കിലും ഇരുവരുടെയും കരിയര്‍ ബെസ്റ്റ് സിനിമയായി ദി റിട്ടേണ്‍ കരുതപ്പെടുന്നു.
ഒരാഴ്ച നടക്കുന്ന സംഭവമായാണ് സിനിമയെ പ്രേക്ഷകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ഒരുദിവസം, കൌമാരക്കാരന്‍ ആന്ട്രിയുടെയും ഇളയ സഹോദരന്‍ ഇവാന്റെയും ജീവിതത്തിലേക്ക് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ പിതാവ് എത്തുകയാണ്. ഇത്രെയും കാലം അയാള്‍ എവിടെയായിരുന്നെന്നോ എന്തു ചെയ്യുകയായിരുന്നുവെന്നോ അറിവില്ല. ഒരു പഴയകാല ഫോട്ടോയും അമ്മ പറഞ്ഞുള്ള അറിവും കൊണ്ടുമാത്രം അയാള്‍ തങ്ങളുടെ പിതാവാണ് എന്ന് അവര്‍ മനസിലാക്കുന്നു.
കൌമാരക്കാരന് പിതാവിനോട് വളരെപ്പെട്ടന്ന് അടുക്കുമ്പോള്‍ ഇളയവന് അവരുടെ സ്വൈര്യജീവിതത്തിലേക്ക് കടന്നുവന്നൊരു തടസമായാണ് ആ മാറ്റം അനുഭവപ്പെടുന്നത്. അയാള്‍ മക്കളെയും കൂട്ടി സാഹസികമായൊരു യാത്ര പുറപ്പെടുന്നു. പ്രായത്തിന്‍റെ അന്തരം കുട്ടികളുടെ സ്വഭാവത്തിലും പ്രതിഭലിച്ചു കാണാം. പിതാവിന്‍റെ ഓരോ പ്രവര്‍ത്തിയിലും ആന്ട്രി ഹീറോയിസം കാണുമ്പോള്‍ ഇവാന് പലതും ഉള്‍ക്കൊല്ലനാവുന്നില്ല.
യാത്രയുടെ ആദ്യാവസാനം നിറയെ സര്പ്രൈസുകള്‍ സമ്മാനിക്കുന്നുണ്ട്. ഓരോ നിമിഷവും ആകാംഷയോടെ കണ്ടിരിക്കാവുന്ന, വ്യത്യസ്തമായ ഭൂപ്രകൃതിയുടെ സൌന്ദര്യം മുഴുവന്‍ പകര്‍ത്തിയ ചിത്രം. ഫ്രെയ്മുകളുടെ കളര്‍ ടോണും അതിമനോഹരമാണ്.
ഒരു അഡ്വവന്ച്ചറസ് ത്രില്ലര്‍ എന്നോ, ഡ്രാമയെന്നോ ട്രാവല്‍ മൂവിയെന്നോ വിളിക്കുന്നത്തില്‍ തെറ്റില്ല. എന്തായാലും കാഴ്ച്ച ഒരു നഷ്ടമാവില്ല.

ഒരു അഡ്വവന്ച്ചറസ് ത്രില്ലര്‍ ..!
ReplyDelete