ചിത്രം: മെമ്മറീസ് ഓഫ് മര്‍ഡര്‍ - Memories of Murder - 2003 (സൌത്ത് കൊറിയ)
രചന, സംവിധാനം: ബോങ്ങ് ജൂന്‍ ഹോ
ഭാഷ: കൊറിയന്‍
------------------------
1986-91 കാലഘട്ടത്തില്‍ സൌത്ത് കൊറിയയില്‍ നടന്ന പ്രമാദമായ തുടര്‍ കൊലപാതകള്‍ പ്രമേയമാക്കി ബോങ്ങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ചിത്രമാണ് മെമ്മറീസ് ഓഫ് മര്‍ഡര്‍.
ഒരു കാര്‍ഷിക പ്രദേശത്തെ കനാലിനുള്ളില്‍ ബലാത്സംഗം ചെയ്തു കൊന്നു തള്ളിയ യുവതിയുടെ ശരീരത്തില്‍ ഡിക്ടക്ടീവ് പാര്‍ക്കും സംഘവും തെളിവെടുപ്പ് നടത്തുന്നതോടയാണ് സിനിമ തുടങ്ങുന്നത്. കസ്റ്റഡിയില്‍ കിട്ടുന്നവനെ ഇടിച്ചു പറയിപ്പിക്കുന്ന പതിവ് പോലീസ് മുറയല്ലാതെ ശാസ്ത്രീയമായി കേസുകള്‍ തെളിയിച്ച്ചുള്ള ചരിത്രം ആ അന്വേഷന സംഘത്തിനില്ല.
മീഡിയ പബ്ലിസിറ്റിയും മൂന്നാം മുറയും മാത്രം താത്പര്യമുള്ള ഡിക്ടക്ടീവ് സംഘത്തെ സഹായിക്കുവാനായി സിയൂളില്‍ നിന്നും അയക്കപ്പെട്ട സിയോ എന്ന ഓഫീസര്‍ കൂടി എത്തുന്നു. അയാള്‍ കുറച്ചുകൂടി ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കുന്നയാളാണ് എങ്കിലും നിലവിലുള്ള അംഗങ്ങള്‍ക്ക് അനഭിമതനാണ്. ഉദ്യോഗസ്ഥര്‍ക്കിടയിലെ ഈഗോ മൂലം ഇരുവരും വ്യത്യസ്ത ദിശയിലൂടെ അന്വേഷണം നടത്തുന്നുവെങ്കിലും കൊലപാതകങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കൊലപാതകങ്ങള്‍ എല്ലാം തമ്മില്‍ പ്രകടമായ സാമ്യമുള്ളതിനാല്‍ തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടിയത് ഒരേ പ്രതിയിലേക്കാണ്.
സിനിമക്ക് ആധാരമായ യഥാര്‍ത്ഥ സംഭവത്തില്‍ പത്തോളം പെണ്‍കുട്ടികള്‍ ബലാത്സംഗ ശേഷം കൊല ചെയ്യപ്പെട്ടു. പല അവസരങ്ങളിലായി മൂന്ന് ലക്ഷത്തോളം കൊറിയന്‍ പോലീസ് സേനാംഗങ്ങള്‍ പരിശ്രമിക്കുകയും സംശയാസ്പദമായി മൂവായിരത്തോളം പേരെ ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും പ്രതിയെ പിടികൂടാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
തീവ്രമായ അന്വേഷണത്തിനോടുവില്‍ പ്രതിയെ കണ്ടെത്താനുള്ള അവസാന പഴുതും അടഞ്ഞുപോയ ഡിക്ടക്ടീവുകളുടെ അതേ സന്നിഗ്ധാവസ്ഥയില്‍ പ്രേക്ഷകനെയും നിര്‍ത്തിയാണ് സിനിമ അവസാനിക്കുന്നത്. ശരിക്കും സംഭവിച്ചത് അങ്ങനെയാണെങ്കിലും ഒരുപക്ഷേ കുറ്റാന്വേഷണ സിനിമാ സങ്കല്പങ്ങളില്‍ അതുവരെയുള്ള പരീക്ഷിക്കാത്ത ഒരു എന്ടിംഗ് കൂടിയാവാം.
വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രതിഭ തെളിയിച്ച സംവിധായകനാണ് ബോങ്ങ് ജൂന്‍ ഹോ. ദി ഹോസ്റ്റ് ( The Host - 2006), മദര്‍ ( Mother -2009) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റു സിനിമകളാണ്. ആദ്യാവസാനം ഉദ്വേഗം സമ്മാനിക്കുന്ന കുറ്റാന്വേഷണ കഥയായ മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്തായാലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്നുറപ്പ്.

വയിച്ചു
ReplyDeleteഎല്ലാത്തിനേയും പറ്റി വിശദമായി പറയുന്ന നല്ല അവലോകനങ്ങൾ കേട്ടൊ ഭായ്