July 10, 2013

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റെര്‍...ആന്‍ഡ്‌ സ്പ്രിംഗ് (Spring, Summer, Fall, Winter... and Spring -2003)

ചിത്രം: സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റെര്‍...ആന്‍ഡ്‌ സ്പ്രിംഗ് - Spring, Summer, Fall, Winter... and Spring -2003 (കൊറിയ)
തിരക്കഥ, സംവിധാനം: കിം-കി-ഡുക്
ഭാഷ: കൊറിയന്‍
------------------------------------------------------


ഒരു സെന്‍ ബുദ്ധ സന്യാസിയുടെ ആശ്രമം പശ്ചാത്തലമാക്കി കിം-കി-ഡുക് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് "സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റെര്‍...ആന്‍ഡ്‌ സ്പ്രിംഗ്."ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കും പോലെ എല്ലാക്കാലവും നിലക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഋതുഭേദങ്ങളെ ഒരു മനുഷ്യായുസിനോട് തുലനം ചെയ്തുകൊണ്ട്, ദാര്‍ശനികമായ കാഴ്ചപ്പാടിലാണ് സിനിമ.

വനനിബിഡമായ മലയടിവാരത്തെ നിശ്ചല തടാകത്തിനു നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ആശ്രമത്തിന്‍റെ സെറ്റ് തന്നെ ഒരു മനോഹര ദൃശ്യമാണ്. കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന പടുവൃക്ഷവും തടാകത്തിലേക്ക് തുറക്കുന്ന കവാടവും തോണിയുമെല്ലാം കാല്പനികമായൊരു ചിത്രമാണ്.

മദ്ധ്യവയസ്കനായ സന്യാസിയെയും ശിഷ്യനായ കൊച്ചു കുട്ടിയെയും അവതരിപ്പിച്ചുകൊണ്ട് സ്പ്രിങ്ങിലാണ് കഥ തുടങ്ങുന്നത്. സിനിമ നമ്മോട് പങ്കുവെക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ കടന്നുപോകുകയാനെങ്കില്‍..........

ബാല്യത്തിന്റെ വികൃതികളും അതിലൂടെ ഗുരു നല്‍കുന്ന പാഠവുമാണ് സ്പ്രിംഗ്.

കൌമാരത്തിലെ കൌതുകങ്ങളും എതിര്‍ ലിംഗത്തോട് തോന്നുന്ന ആകര്‍ഷണവുമാണ് സമ്മര്‍.

യവ്വനത്തിന്‍റെ എടുത്തുചാട്ടവും കോപം സ്വജീവിതത്തിനു തന്നെ നാശം വരുത്തി വെയ്ക്കുന്നതുമാണ് ഫാള്‍.

തിരിച്ചറിവുകളുടെ കാലമാണ് വിനറെര്‍.

ഇത് അനുസ്യൂതം തുടരുന്നൊരു പതിഭാസമാണ് എന്ന ഓര്‍മ്മപ്പെടുത്തലായി വീണ്ടും സ്പ്രിംഗ്!


വളരെ മനോഹരമായ ദൃശ്യാവിഷ്കാരവും ചിന്തോദ്ദീപകവുംമായ ആശയം പ്രതിഫലിക്കുന്നതുമായ സിനിമയാണ് "സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റെര്‍...ആന്‍ഡ്‌ സ്പ്രിംഗ്."

No comments:

Post a Comment

Comments