July 24, 2013

ഓള്‍ഡ്‌ ബോയ്‌ (Oldboy - 2003)

ചിത്രം: ഓള്‍ഡ്‌ ബോയ്‌ - Oldboy - 2003 (സൌത്ത് കൊറിയ)
ഭാഷ: കൊറിയന്‍
--------------------------------


പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ദുരൂഹത നിറഞ്ഞ സസ്പന്‍സ് ത്രില്ലര്‍. എക്കാലത്തെയും മികച്ച കൊറിയന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒഴിവാക്കാന്‍ സാധ്യമല്ലാത്ത ഒന്ന്.

പാര്‍ക്ക്‌ ചാന്‍ വൂക്കിന്റെ വെജന്‍സ് ത്രില്ലര്‍ ത്രയത്തിലെ രണ്ടാമത്തെ സിനിമയാണ് ഓള്‍ഡ്‌ ബോയ്‌. ഇതേ പേരിലുള്ള ജാപ്പനീസ് കഥയില്‍ നിന്നും കടമെടുത്തതാണ് ആശയം. സിമ്പതി ഫ്രോര്‍ മിസ്റ്റര്‍ വെജന്‍സ് (Sympathy for Mr. Vengeance-2003) , സിമ്പതി ഫോര്‍ ലേഡി വെജന്‍സ് (Sympathy for Lady Vengeance-2005) എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

പതിനഞ്ചു വര്ഷം പുറംലോകം കാണാതെ ഹോട്ടല്‍ മുറിയില്‍ തടവുകാരനാക്കപ്പെട്ട ഒരു വ്യക്തിയുടെ കഥ. തന്‍റെ ജീവിതത്തിന്റെ നല്ലകാലം നശിപ്പിച്ച പ്രതിയോഗിയെ തേടിയുള്ള തിരച്ചിലില്‍ ചുരുളഴിയുന്നത് അവിശ്വസനീയമായ പ്രതികാരത്തിന്റെ കഥയാണ്‌.

പ്രമേയത്തെ സാധൂകരിക്കുന്ന ചില്ലറ വയലന്‍സ് രംഗങ്ങളുണ്ടെങ്കിലും ഭൂരിഭാഗം പ്രേക്ഷകര്‍ക്കും പടം ഇഷ്ടമാകുമെന്നുറപ്പ്.
കാന്‍ ഫിലിം ഫെസ്റിവലില്‍ ഉള്‍പടെ അനേകം പുരസ്കാരങ്ങള്‍ നേടിയ ചിത്രം.

1 comment:


  1. പതിനഞ്ചു വര്ഷം പുറംലോകം കാണാതെ ഹോട്ടല്‍ മുറിയില്‍ തടവുകാരനാക്കപ്പെട്ട ഒരു വ്യക്തിയുടെ കഥ. തന്‍റെ ജീവിതത്തിന്റെ നല്ലകാലം നശിപ്പിച്ച പ്രതിയോഗിയെ തേടിയുള്ള തിരച്ചിലില്‍ ചുരുളഴിയുന്നത് അവിശ്വസനീയമായ പ്രതികാരത്തിന്റെ കഥയാണ്‌.


    കണ്ടിഷ്ട്ടപ്പെട്ട നല്ല ഒരു സിനിമ...!

    ReplyDelete

Comments