July 23, 2013

ചെ (പാര്‍ട്ട്‌ I &II) Che - 2008

ചെ (പാര്‍ട്ട്‌ I &II) - Che 2008 (സ്പെയിന്‍, യു.എസ്)
ഭാഷ: സ്പാനിഷ്
---------------------------------------------------

ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളിലെ വീര നായകന്‍ ഏണസ്ടോ ചെഗുവേരയുടെ പോരാട്ടങ്ങളുടെ കഥ 2008 ല്‍ രണ്ടു സിനിമകളായാണ് റിലീസ് ചെയ്തത്. 

ചെ യുടെ ജീവതം സിനിമയാക്കനായി പ്രമുഖ സംവിധായകന്‍ ടെറന്‍സ് മാലിക് തിരക്കഥ തയ്യാറാക്കിയിരുന്നു എങ്കിലും പ്രോഡ്യൂസ് ചെയ്യാന്‍ ആളില്ലാത്തതിനാല്‍ പ്രോജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. 

വ്യത്യസ്തവും ആധികാരികവുമായ എല്ലാ വിശദാംശങ്ങളും കൂട്ടിയിണക്കി പുതിയൊരു തിരക്കഥയോരുക്കനായി നടന്‍ ബെനിസിയോ ഡല് തോറോ യും സംവിധായകന്‍ സ്റ്റീവന്‍ സൊഡര്‍ബെര്‍ഗും ജുറാസിക് പാര്‍ക്ക്-3 രചിച്ച പീറ്റര്‍ ബച്ച്മാനെ ചുമതലപ്പെടുത്തുകയായിരിരുന്നു. 1964 ലെ ചെഗുവേരയുടെ അമേരിക്കന്‍ സന്ദര്‍ശനവും യു.എന്‍ ജെനറല്‍ അസംബ്ലിയില്‍ നടത്തിയ പസംഗവും, ചെഗുവേരയുടെതായി പ്രസിദ്ധീകരിച്ച സകല പുസ്തകങ്ങളും കുറിപ്പുകളും ആധാരമാക്കി തിരക്കഥ എഴുതിയപ്പോള്‍ വളരെ നീണ്ടുപോകുകയും ഒടുവില്‍ രണ്ടു സിനിമയാക്കാന്‍ പരുവത്തില്‍ രൂപപ്പെടുത്തുകയുമായിരിരുന്നു.

ചെയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി നടന്‍ ബെനിസിയോ ഡല് തോറോ നീണ്ട എഴുവര്‍ഷക്കാലം പഠനങ്ങള്‍ക്കും പരിശ്രമങ്ങളും നടത്തി. ക്യൂബയും ബൊളീവിയയും സന്ദര്‍ശിച്ചു. കസ്ട്രോയെയും ചെയുടെ സുഹൃത്തുക്കളെയും ഭാര്യയെയും മക്കളെയും നേരില്‍ കണ്ടു സംസാരിച്ചു. ക്യൂബയിലെ ജനങ്ങഹൃദയങ്ങളില്‍ കുടികൊള്ളുന്ന വികാരമാണ് ചെയെന്നു തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്ക "മോശം മനുഷ്യനെന്നു" മുദ്രകുത്തിയ ഏനെസ്ടോ ചെഗുവേരയെ കുറിച്ചുള്ള ഡല് തോറോയുടെ മുന്‍ധാരണകള്‍ മാഞ്ഞുപോയി. 

2008 ലെ കാന്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടനുള്ള അംഗീകാരം ചെ-യിലൂടെയാണ് ബെനിസിയോ ഡല് തോറ നേടിത്.

പാര്‍ട്ട്‌-1 
മെക്സിക്കോയിലെ ഒരു വീട്ടില്‍ വെച്ച് ചെ ഫിഡറല്‍ ക്യാസ്ട്രോയെ പരിചയപ്പെടുകയും ജൂലായ്‌ 26 പ്രസ്ഥാനത്തില്‍ ആകൃഷ്ടനാകുകയും തുടര്‍ന്ന് ബോട്ടില്‍ കടല്‍ മാര്‍ഗ്ഗം ക്യൂബയിലെത്തുന്നു. ക്യൂബന്‍ മലനിരകള്‍ കേന്ദ്രീകരിച്ചു ആസൂത്രണം ചെയ്യുന്ന ഗറില്ല യുദ്ധങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ സംഘം നഗരത്തിന്‍റെ നിയന്ത്രം കയ്യെടക്കുന്നു. 

ചെഗുവരയുടെ ക്യൂബന്‍ വിപ്ലവ ദിനങ്ങള്‍ എന്ന ഡയറിക്കുറിപ്പുകളെ ആധാരമാക്കിയും യു.എന്‍ പ്രസംഗവും മാധ്യമ വിചാരണയും ഒക്കെ ഉള്പെടുത്തിയാണ് ഈ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. 

പാര്‍ട്ട്‌ -2
ക്യൂബയിലെ വിപ്ലവ വിജയത്തിനു ശേഷം ഫിഡറല്‍ കാസ്ട്രോ അധികാരത്തിലേറുന്നു. ദൌത്യം പൂര്‍ണ്ണമായതിനാല്‍ തന്നെ ഏല്‍പ്പിച്ച ഭാരവാഹിത്വങ്ങളെല്ലാം രാജിവെച്ചു മടങ്ങിപ്പോകുകയാണ്‌ എന്ന് ഒരു കത്ത് മുഖേന സൂചിപ്പിച്ച് ചെഗുവേര അപ്രത്യക്ഷനാകുന്നു. പിന്നെ ബൊളീവിയയിലേക്ക് വ്യാജ ഐ.ഡി യില്‍ തന്ത്രപൂര്‍വ്വം നുഴഞ്ഞുകയറുന്നു.

സമാന ചിന്താഗതിയുള്ള ചെറുപ്പക്കാരെ സംഘടിപ്പിച് ബൊളീവിയയില്‍ ഗറില്ല പ്രസ്ഥാനം രൂപപ്പെടുത്തുന്നതും. അവിടെ നേരിടേണ്ടി വരുന്ന വിവിധ വെല്ലുവിളികളുമാണ് രണ്ടാം ഭാഗം.
പോരാട്ടം പൂര്‍ണ്ണ വിജയെമെത്തും മുന്‍പേ ചെ പിടിക്കപ്പെടുന്നു.

ചെ യുടെ "ബൊളീവിയന്‍ ഡയറി" യില്‍ നിന്നാണ് തിരക്കഥ ഡെവലപ് ചെയ്തിരിക്കുന്നത്.

ചെ യിലൂടെ പറയുന്നത് രാജ്യങ്ങളുടെ ചരിത്രം കൂടിയാകുമ്പോള്‍ 
 അത് സത്യമായിരിക്കണമെന്നുള്ള നിരബന്ധം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ചേരുവകളൊന്നും സിനിമയില്‍ ചേര്‍ത്തിട്ടില്ല. മടുപ്പ് തോന്നുന്ന റിയലസ്ടിക് ഡ്രാമയായി സിനിമ മാറാതിരിക്കാന്‍ നേര്‍ത്ത പശ്ചാത്തലസംഗീതവും എഡിറ്റിങ്ങും വഴി ശ്രമിച്ചിട്ടുണ്ട്. 
പശ്ചാത്തലത്തെക്കുറിച്ച് ലഭ്യമായ അറിവുകള്‍ നേടിയശേഷം സിനിമ കാണുകയാണ് ഉചിതം. 

1 comment:

  1. റിയലസ്ടിക് ഡ്രാമ തന്നെയാണ് ..ക്ഷമയോടെ കണ്ടിരിക്കണം

    ReplyDelete

Comments