July 04, 2013

ദി കളര്‍ ഓഫ് പാരഡൈസ് (The Color of Paradise -1999)

ചിത്രം: ദി കളര്‍ ഓഫ് പാരഡൈസ് -The Color of Paradise -1999 (ഇറാന്‍)
തിരക്കഥ, സംവിധാനം: മജിദ്‌ മജദി
ഭാഷ: പേര്‍ഷ്യന്‍
------------------------------------------------------------------------------------------------------


നഗരത്തിലെ അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള വിദ്യാലയം. 
മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടക്കുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ ആരുമെത്താതെ മൊഹമ്മദ്‌ എന്ന കൊച്ചുകുട്ടി മാത്രം അവശേഷിക്കുന്നു. കഥ തുടങ്ങുകയായി.........

കാഴ്ചയില്ല എന്ന കാരണത്താല്‍ മൊഹമ്മദ്‌ അവന്റെ പിതാവിന് ഒരു ബാധ്യതയാണ്. ഭാര്യ മരിച്ച അയാള്‍ക്ക് രണ്ടാം വിവാഹം കഴിക്കുവാനും സ്വൈര്യ ജീവിതത്തിനും മകനെ ഒഴിവാക്കിയേ മതിയാവൂ.

ടെഹ്രാനിലെ മലയോര പ്രദേശങ്ങളും വനവും കാട്ടരുവിയും കടലും മരക്കുടിലുകളും ഒരു ക്യാന്‍വാസില്‍ വരച്ച ചിത്രംപോലെ സ്ക്രീനില്‍ നമുക്കാസ്വദിക്കാം.

മനം കുളിര്‍ക്കുന്ന കാഴ്ച്കളാല്‍ ആത്യന്തം സമ്പുഷ്ടമായ സിനിമ....

കണ്ണുകാണാത്ത കുഞ്ഞു മൊഹമ്മദ്‌ തനിക്ക് ചുറ്റുമുള്ള പ്രപഞ്ചത്തെ ഉള്‍ക്കണ്ണാല്‍ കണ്ട് ആസ്വദിക്കുമ്പോള്‍ അവന്റെ പിതാവ് ഭൌതിക സുഖ ആസക്തിയാല്‍ തന്‍റെ കടമപോലും മറന്ന് അന്ധനായി തീരുകയാണ്. പലതും നഷ്ടമാക്കിയെന്ന് തിരിച്ചറിയുമ്പോള്‍ വൈകിപ്പോകും. അപ്പോള്‍ ജീവിതം അയാളില്‍ നിന്ന് അകന്നുപോകുന്നു!

പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്കു ദൈവത്തെ കാണണമെന്ന് പറയുന്ന ബാലന്‍ ഒരു നീറ്റലായി ഉള്ളില്‍ തങ്ങി നില്‍ക്കും.

കണ്ണുതുറപ്പിക്കുന്ന ചില ചിന്തകള്‍...

മനോഹരമായ ഈ ചലച്ചിത്ര കാവ്യവും സംവിധായകന്‍ മജീദ്‌ മജദിയുടെ സമ്മാനം

No comments:

Post a Comment

Comments