July 25, 2013

400 ബ്ലോസ് (The 400 Blows -1959)

ചിത്രം: 400 ബ്ലോസ്- The 400 Blows -1959 (ഫ്രാന്‍സ്)
ഭാഷ: ഫ്രഞ്ച്
-----------------------------------------

ആദ്യകാല ഫ്രഞ്ച് നവതരംഗ സിനിമ. റൈറ്റിലില്‍ അതേപടി ഇന്ഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍ തെറ്റിധാരണ വരുത്തുമെങ്കിലും "to raise hell" വളര്‍ത്തി നശിപ്പിക്കുക എന്നതാണ് സാരം.

സ്വഭാവ രൂപീകരണം നടക്കുന്ന പ്രായത്തില്‍ ഒരു കുട്ടിയെ സാഹചര്യങ്ങള്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്നാണ് സിനിമ കാട്ടിത്തരുന്നത്. വീട്ടില്‍ വേണ്ടത്ര പരിഗണനയും പരിലാളനയും ലഭിക്കാത്തവാനാണ് അന്റോണി. അതുപോലെ സ്കൂളില്‍ വികൃതികളായ ഒരുപറ്റം കുട്ടികളും പരുഷഭാവം പുലര്‍ത്തുന്ന അധ്യാപകരും. പലപ്പോഴും തെറ്റിധാരണമൂലം ശിക്ഷിക്കപ്പെടുകയും ക്ളാസിനു പുറത്താകുകയും ചെയ്യപ്പെടുന്നു. ഒടുവില്‍ പഠനം തന്നെ ഉപേക്ഷിച് സ്വന്തം വഴി തേടിപ്പോകുന്ന അവനില്‍ മെല്ലെ കുറ്റവാസന വളരുന്നു.

ആകാംക്ഷ നിറഞ്ഞതോ ഉധ്വേഗഭരിതമോ ആയ മുഹൂര്‍ത്തങ്ങളോന്നുമല്ല സിനിമ പങ്കുവെക്കുന്നത്. സംവിധായകന്‍ ട്രൂഫോയുടെ തന്നെ കൌമാരകാലമാണ് സിനിമയില്‍ പ്രതിഭലിക്കുന്നത് എന്നതുകൊണ്ടുതന്നെ വളരെ യാഥാര്‍ത്ഥ്യവും സ്വാഭാവികവുമായ അവതരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. 

ജീവിതമാകുന്ന മഹാസാഗരത്തിനു മുന്‍പില്‍ ഇനി എന്ത് എന്നറിയാതെ പകച്ചു പിന്തിരിയുന്ന അന്റോണിയെ ഒരു ചോദ്യമായി നിര്‍ത്തിയാണ് സിനിമ തീരുന്നത്. 

സംവിധായകന്‍ ഫ്രാങ്കോയിസ് ട്രുഫാറ്റ് തിരക്കഥയിലും നിര്‍മ്മാണത്തിലും പങ്കാളിയായ ഈ ചിത്രം കാന്‍ ഫിലിം ഫെസ്റിവലില്‍ ഉള്‍പടെ ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എക്കാലത്തെയും മികച്ച ഫ്രഞ്ച് ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.

1 comment:

  1. ജീവിതമാകുന്ന മഹാസാഗരത്തിനു മുന്‍പില്‍ ഇനി എന്ത് എന്നറിയാതെ പകച്ചു പിന്തിരിയുന്ന അന്റോണിയെ ഒരു ചോദ്യമായി നിര്‍ത്തിയാണ് സിനിമ തീരുന്നത്.

    ReplyDelete

Comments