July 25, 2013

മോട്ടോര്‍സൈക്കിള്‍ ഡയറീസ് ( Motorcycle Diaries - 2004)

ചിത്രം: മോട്ടോര്‍സൈക്കിള്‍ ഡയറീസ് - Motorcycle Diaries - 2004(യു.എസ്, സ്പെയ്ന്‍)
സംവിധാനം: വാള്‍ട്ടര്‍ സാലെസ് 
ഭാഷ: സ്പാനിഷ്
-----------------------------------------------

ഇരുപത്തി മൂന്നാം വയസില്‍ സുഹൃത്തായ ആല്‍ബര്‍ട്ടോയോടൊപ്പം  ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ ഏണസ്ടോ ചെഗുവേര നടത്തിയ യാത്രകളുടെ ദൃശാവിഷ്കാരം.

ചെഗുവേരയുടെ ഓര്‍മ്മക്കുറിപ്പായ മോട്ടോര്‍ സൈക്കിള്‍ ഡയറീസും ആല്‍ബര്‍ട്ടോയുടെ ട്രാവലിംഗ് വിത്ത്‌ ചെഗുവേര (Traveling with Che Guevara: The Making of a Revolutionary)  എന്നീ പുസ്തകങ്ങളെ ആധാരമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വെറും ഉല്ലാസം മാത്രം ലക്ഷ്യമാക്കി ആരംഭിച്, നാടുകളുടെയും ആളുകളുടെയും നീറുന്ന ഹൃദയം തൊട്ടറിഞ്ഞ് ഒടുവില്‍ ചെഗുവേരയെന്ന മെഡിക്കല്‍ വിദ്യാര്‍ഥിയില്‍ വിപ്ലവത്തിന്റെ വിത്തുമുളപ്പിച്ച ചിന്തകളുടെ തുടക്കമായി പരിണമിച്ച യാത! ജന്മനാടായ അര്‍ജന്റീനയില്‍നിന്ന്‌ മോട്ടോര്‍ സൈക്കിളില്‍ തുടങ്ങി ചിലി, പെറു എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ഒടുവില്‍ കൊളംബിയയില്‍ വെച്ച് ഇരുവരും വേര്‍പിരിയുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

ചെയെ അവിസ്മരണീയമാക്കിയത് ഗയേല്‍ ഗാര്‍സിയ ബര്ണേല്‍ എന്ന മെക്സിക്കന്‍ നടന്‍  ആണ്. ആല്‍ബര്‍ട്ടോയെ അവതരിപ്പിച്ച അര്‍ജന്റീനക്കാരന്‍ റോഡ്രിഗോ ഡി ള സെര്‍ന  സാക്ഷാല്‍ ചെഗുവേരയുടെ ബന്ധു തന്നെയായത് യാദൃശ്ചികം.

പ്രകൃതി രമണീയമായ ഭൂപ്രദേശങ്ങളുടെ മിഴിവുചോരാതെ ഒപ്പിയെടുത്തിരിക്കുന്ന ക്യാമറ. അതിനേക്കാള്‍ മനോഹരമാണ് സംഗീതവും പശ്ചാത്തലസംഗീതവും. കഥയില്ലാത്ത യാത്രാവിവരണത്തെ ഒട്ടും വിരസമാകാത്ത വിധം പ്രേക്ഷകരിലെത്തിക്കുന്ന മികച്ച തിരക്കഥ. ഇവഎല്ലാം  ഇഴചേരുമ്പോള്‍ സുന്ദരമായ അനുഭവമായി മാറുന്നു ഈ ചലച്ചിത്രം.  

1 comment:

Comments