February 17, 2014

റഷ് (Rush -2013)

ചിത്രം: റഷ്- Rush -2013 (ജെര്‍മനി, യു.കെ)
ഭാഷ: ഇംഗ്ലീഷ്, ജര്‍മ്മന്‍
സംവിധാനം: റോണ്‍ ഹവാര്‍ഡ്
-------------------------------------------

1970 കളിലെ രണ്ടു ഫോര്‍മുല-1 താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമ. ജെയിംസ് ഹണ്‍ട്ട്, നിക്കി ലൂഡ എന്നിവര്‍ ട്രാക്കിലെ ബദ്ധവൈരികളാണ്. ട്രാക്കില്‍ ജയത്തില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് തയാറല്ലാത്ത ഇരുവരുടെയും വ്യക്തി ജീവിതം തികച്ചും വ്യത്യസ്തമാണ്. ജെയിംസ് ഗ്ലാമര്‍ ലോകത്തെ താരവും നിക്കി ഒരു കറകളഞ്ഞ  പ്രോഫഷണലും.

ട്രാക്കിലും പുറത്തും വാക്ക്പോരുകള്‍ക്ക് മടിക്കാത്ത ഇരുവരെയും മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയാണ് അവരുടെ പ്രൊഫഷനല്‍ വൈര്യം. ഗുരുതരമായൊരു അപകടത്തിനു ശേഷം ട്രാക്കിലേയ്ക്ക് വേഗം മടങ്ങി വരുവാന്‍ നിക്കിയെ പ്രേരിപ്പിക്കുന്നതും  തന്‍റെ അസാന്നിധ്യത്തില്‍ എതിരാളിയുടെ നേട്ടത്തിലുള്ള അസന്തുഷ്ടി മാത്രമാണ്. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റ് അത്യാസന്നനിലയില്‍ ഇന്‍റെന്സീവ് കെയര്‍ യൂണിറ്റില്‍ കഴിയുമ്പോള്‍ അയാളുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ജെയിംസിന്‍റെ വിജയങ്ങള്‍ ടി.വി യില്‍ കാണുമ്പോഴാണ്. ആ ഒരു സീന്‍ മതി സിനിമയെ അടയാളപ്പെടുത്തുവാന്‍.  

വേഗതയുടെ ട്രാക്കിനും അപ്പുറം ഒരാള്‍ മറ്റൊരാളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു എന്ന തിരിച്ചറിവിലാണ് സിനിമ അവസാനിക്കുന്നത്.

ടോം ഹാക്സിന്‍റെ 'അപ്പോളോ-13'(1995), ഡാവിഞ്ചി കോഡ്(2006), ഏന്ജല്സ് ആന്‍ഡ്‌ ഡെമോന്‍സ് (2009), മെല്ഗിബ്സന്‍റെ 'റാന്സം (1996)', റസല്‍ ക്രോവിന്‍റെ 'എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001), സിണ്ട്രലാല്ലാ മാന്‍ (2005), തുടങ്ങി ഹോളിവുഡില്‍ ഒരുപിടി ഹിറ്റുകള്‍ ഒരുക്കിയ റോണ്‍ ഹവാര്‍ഡിന്‍റെ 2013 ലെ ഒരു തകര്‍പ്പന്‍ സിനിമ "റഷ്"!

3 comments:

  1. ബ്ലോഗ്‌ കിടിലനായിട്ടുണ്ട് ട്ടോ... ഇത്രയധികം സിനിമകള്‍ക്ക് റിവ്യൂ എഴുതാന്‍ സമയം കണ്ടെത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഇനിയും ഒരുപാട് പരിചയപ്പെടുത്തലുകള്‍ വരട്ടെ...

    ReplyDelete
  2. sir, But how can i see those films? Is it available to download?

    ReplyDelete

Comments