August 22, 2013

റിഫി (Rififi-1955)

ചിത്രം: റിഫി-Rififi-1955 (ഫ്രാന്‍സ്)
സംവിധാനം: ജൂള്‍സ് ഡസിന്‍
ഭാഷ: ഫ്രഞ്ച്
-----------------


ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കി ജൂള്‍സ് ഡസിന്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ സിനിമയാണ് റിഫി.

ചൂതാട്ട കേന്ദ്രത്തില്‍ പണം നഷ്ടപ്പെട്ട് കയ്യാങ്കളിക്ക് മുതിരും മുന്‍പ് ടോണിയെ സുഹൃത്ത് ജോ കൂട്ടിക്കൊണ്ടുപോകുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഇരുവരും ഉറ്റ സുഹൃത്തുക്കളും കവര്‍ച്ച തൊഴിലാക്കിയവരുമാണ്. ടോണി ജെയിലില്‍ നിന്ന് സമീപ നാളുകളില്‍ പുറത്തിറങ്ങിയതേയുള്ളൂ. പുതിയ പരിപാടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അവര്‍ അയാള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. കാമുകിയെ നഷ്ടപ്പെട്ട വേദനയില്‍ ആദ്യം വിസമ്മതിക്കുന്നു എങ്കിലും പിന്നീട് ടോണി സമ്മതം മൂളുന്നു. അങ്ങനെ നഗരത്തിലെ ജൂവലറി കവര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു.

 ആ കാലഘത്തിലെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ കവര്‍ച്ചാ സംഘം ഉപയോഗിക്കുന്ന സൂത്രങ്ങളൊക്കെ ഇപ്പോഴും മടുപ്പില്ലാതെ കണ്ടിരിക്കാനാകും.

കമ്മൂണിസ്റ്റ് സംഘടനകളുമായുള്ള ബന്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ വിചാരണ നേരിടുകയും ഹോളീവുഡില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുകയുംചെയ്ത ജൂള്‍സ് ഡസിന്‍, ഫ്രാന്‍സിലേക്ക് കുടിയേറിയശേഷം ആദ്യമായി ചെയ്ത ചിത്രമാണ് രിഫി. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്ന്.

വുത്യസ്ത കാലങ്ങളില്‍ പ്രതിഭാധനരായ സംവിധായകരിലൂടെ പരീക്ഷിക്കപ്പെട്ട പുതുമകളിലൂടെയാണ് ലോകസിനിമ കടന്നുപോയത്. 30 മിനിറ്റ് ദൈര്ഖ്യമുള്ള ചിത്രത്തിന്‍റെ മര്‍മ്മപ്രധാനമായ കവര്ച്ചാ രംഗം സംഭാഷണങ്ങളോ പശ്ചാത്തല സംഗീതമോ ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്. എങ്കിലും ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാവൂ.

1 comment:

  1. 30 മിനിറ്റ് ദൈര്ഖ്യമുള്ള ചിത്രത്തിന്‍റെ മര്‍മ്മപ്രധാനമായ കവര്ച്ചാ രംഗം സംഭാഷണങ്ങളോ പശ്ചാത്തല സംഗീതമോ ഇല്ലാതെയാണ് അവതരിപ്പിക്കുന്നത്. എങ്കിലും ശ്വാസമടക്കിപ്പിടിച്ചേ കണ്ടിരിക്കാനാവൂ.

    ReplyDelete

Comments