August 02, 2013

സിമ്പതി ഫോര്‍ മിസ്റ്റര്‍ വെജന്‍സ് (Sympathy for Mr. Vengeance -2002)

ചിത്രം: സിമ്പതി ഫോര്‍ മിസ്റ്റര്‍ വെജന്‍സ് - Sympathy for Mr. Vengeance -2002 (സൌത്ത് കൊറിയ)
ഭാഷ: കൊറിയന്‍
-------------------------------------------

പാര്‍ക്ക്‌ ചാന്‍ വൂക്കിന്റെ ത്രില്ലര്‍ സീരീസായ വെജന്‍സ് ത്രയത്തിലെ ആദ്യ സിനിമ. "പ്രതികാരം എന്‍റെ മാത്രം" എന്നര്‍ത്ഥം വരുന്ന ശീര്‍ഷകം പ്രതിപാദിക്കുന്നത് വൃക്ക മാഫിയയുമായി ബന്ധപ്പെട്ട ഒരുപിടി പ്രതികാരങ്ങളുടെ കഥയാണ്‌. 

ഊമയും ബധിരനുമായ റയു എന്ന ചെറുപ്പക്കാരന്‍ അസുഖ ബാധിതയായ തന്‍റെ സഹോദരിക്കായി വൃക്ക ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ബ്ലഡ്ഗ്രൂപ്പുകള്‍ യോജിക്കാത്തതുകൊണ്ട് ട്രാന്‍സ്പ്ളാന്റെഷന്‍ സാധ്യമാകുന്നില്ല. അയാള്‍ ബ്ലാക്ക് മാര്‍ക്കെറ്റില്‍ വൃക്ക മാഫിയയെ സമീപിക്കുന്നു. അവരാവശ്യപ്പെടുന്ന ഭീമമായ തുക താങ്ങാനാവാത്തതിനാല്‍ തന്‍റെ മുഴുവന്‍ സംബാദ്യവും ഒരു വൃക്കയും പകരം നല്‍കാം എന്ന് സമ്മതിക്കുന്നു. എന്നാല്‍ റയുവിന്‍റെ വൃക്കയും പണവും അപഹരിച്ച് അവര്‍ അപ്രത്യക്ഷരാകുന്നു. 

എങ്ങനെയും സഹോദരിയുടെ ചികിത്സക്കുള്ള പണം സ്വരൂപ്പിക്കുന്നതിനായി കാമുകിയുടെ സഹായത്തോടെ പോംവഴികള്‍ അന്വേഷിച്ച് ഒടുവില്‍ തന്‍റെ ഫാക്ടറി മുതലാളിയുടെ മകളെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു. അവിടെ തുടങ്ങി കാര്യങ്ങള്‍ വഷളാകുന്നു.

പാര്‍ക്ക്‌ ചാന്‍ വൂക്കിന്റെ മാസ്റര്‍ പീസായ ഓള്‍ഡ്‌ ബോയിയേക്കാള്‍ വയലന്‍സ് അധികമാണ് ഈ സിനിമയില്‍. എങ്കിലും ആകാംക്ഷോജ്വലമായാണ് ഓരോ നിമിഷവും മുന്നോട്ട് നീങ്ങുന്നത്. മറ്റു സിനിമകളിലെ പോലെതന്നെ ഇതിലെയും കഥാപാത്രങ്ങളെ നായകനോ വില്ലനോ എന്ന് വേര്‍തിരിക്കുന്നില്ല. ഓരോരുത്തര്‍ക്കും പ്രതികാരത്തിന് അവരുടെതായ ന്യായം. "പ്രതികാരം എന്‍റെ മാത്രം" എന്ന പേരിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്ന സിനിമ.

2 comments:

  1. കാണാത്ത പടത്തിന്റെ
    ഈ അവലോകനവും വായിച്ചു കേട്ടൊ ഭായ്

    ReplyDelete
  2. ഓള്‍ഡ്‌ ബോയ് കണ്ട ഞെട്ടല്‍ മാറിയിട്ടില്ല.മൂപ്പന്റെ വേറെ സിനിമകള്‍ തപ്പിനടക്കുകയായിരുന്നു ഞാന്‍

    ReplyDelete

Comments